പ്രി​യ​ത​മ​ന്‍റെ ഓ​ർ​മ​ക​ളു​മാ​യി മേ​രി വീ​ണ്ടും കൃ​ഷി​യി​ട​ത്തി​ൽ
Monday, October 18, 2021 12:47 AM IST
പു​ൽ​പ്പ​ള്ളി: മാ​ത്യു ഓ​ർ​മ​യാ​യി​ട്ടു ര​ണ്ട​ര മാ​സം പി​ന്നി​ടു​ന്പോ​ൾ ആ ​ഓ​ർ​മ​ക​ളി​ൽ കൃ​ഷി​യി​ട​ത്തി​ൽ സ​ജീ​വ​മാ​കു​ക​യാ​ണ് ഭാ​ര്യ മേ​രി. പു​ൽ​പ്പ​ള്ളി സു​ര​ഭി​ക്ക​വ​ല​യി​ലെ നി​ര​പ്പു​തൊ​ട്ടി​യി​ൽ വീ​ടി​നോ​ടു ചേ​ർ​ന്ന കൃ​ഷി​യി​ട​ത്തി​ൽ മാ​ത്യു​വും മേ​രി​യും ചേ​ർ​ന്നു ന​ട്ടു​പ​രി​പാ​ലി​ച്ച​ത് ഒ​ട്ടേ​റെ വി​ള​ക​ളാ​യി​രു​ന്നു. വ​യ​സ് തൊ​ണ്ണൂ​റു ക​ഴി​ഞ്ഞി​ട്ടും കൃ​ഷി​യി​ട​ത്തി​ൽ സ​ജീ​വ​മാ​യി​രു​ന്ന ഈ ​വ​യോ​ദ​ന്പ​തി​ക​ളെ കു​റി​ച്ച് രാ​ഹു​ൽ​ഗാ​ന്ധി എം ​പി വീ​ഡി​യോ സ​ഹി​തം ട്വീ​റ്റ് ചെ​യ്ത​ത​തോ​ടെ ഇ​രു​വ​രും ദേ​ശീ​യ​ശ്ര​ദ്ധ​യി​ലേ​ക്ക് ത​ന്നെ ഉ​യ​ർ​ന്നു.

ഇ​തി​നി​ട​യി​ലാ​ണ് മാ​ത്യു​വി​ന്‍റെ അ​പ്ര​തീ​ക്ഷി​ത വി​യോ​ഗ​മു​ണ്ടാ​കു​ന്ന​ത്. മാ​ത്യു മ​രി​ച്ച​തി​നു ശേ​ഷം ര​ണ്ട​ര​മാ​സം പി​ന്നി​ടു​ന്പോ​ൾ മേ​രി സ​മ​യം ചെ​ല​വ​ഴി​ക്കു​ന്ന​ത് കൃ​ഷി​യി​ട​ത്തി​ൽ ത​ന്നെ​യാ​ണ്. മ​രി​ക്കു​ന്ന​തി​ന് മു​ന്പു മാ​ത്യു​വി​നൊ​പ്പം ചേ​ർ​ന്നു ന​ട്ടു​പ​രി​പാ​ലി​ച്ച ക​പ്പ, ചേ​ന, ചേ​ന്പ്, വി​വി​ധ​യി​നം പ​ച്ച​ക്ക​റി​ക​ൾ എ​ന്നി​വ​യെ​ല്ലാം പ​രി​പാ​ലി​ക്കു​ന്ന തി​ര​ക്കി​ലാ​ണ് മേ​രി. കൃ​ഷി​ക്കാ​രു​ടെ വേ​ദ​ന​ക​ളും ആ​ശ​ങ്ക​ക​ളും രാ​ജ്യ​വും സ​ർ​ക്കാ​രും ശ്ര​ദ്ധി​ക്കേ​ണ്ട​തു​ണ്ടെ​ന്നാ​യി​രു​ന്നു ലോ​ക കാ​ർ​ഷി​ക​ദി​ന​ത്തി​ൽ രാ​ഹു​ൽ​ഗാ​ന്ധി പ​ങ്കു​വെ​ച്ച ട്വീ​റ്റി​ൽ കു​റി​ച്ച​ത്.

ഇ​രു​വ​രോ​ടു​മു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യി രാ​ഹു​ൽ​ഗാ​ന്ധി ത​ന്‍റെ ക​ല​ണ്ട​റി​ലും മാ​ത്യു​വി​നെ​യും മേ​രി​യെ​യും ഉ​ൾ​പ്പെ​ടു​ത്തി. മാ​ത്യു വി​ട പ​റ​ഞ്ഞ​പ്പോ​ൾ കു​ടി​യേ​റ്റ​മേ​ഖ​ല​യി​ലെ കാ​ർ​ഷി​ക ച​രി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​യ ഒ​രാ​ൾ കൂ​ടി​യാ​യി​രു​ന്നു അ​സ്ത​മി​ച്ച​ത്. കു​ടി​യേ​റ്റ​മേ​ഖ​ല​യാ​യ പു​ൽ​പ്പ​ള്ളി​യി​ൽ 1960-ക​ളി​ലാ​ണ് മാ​ത്യു​വും കു​ടും​ബ​വു​മെ​ത്തു​ന്ന​ത്.