ക​ട​മാ​ൻ​തോ​ട് പ​ദ്ധ​തി: ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​യ​ക​റ്റ​ണമെന്ന്
Tuesday, October 19, 2021 12:57 AM IST
പു​ൽ​പ്പ​ള്ളി: കു​ടി​യേ​റ്റ കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ ക​ട​മാ​ൻ​തോ​ട് ജ​ല​സേ​ച​ന പ​ദ്ധ​തി ആ​രം​ഭി​ക്കാ​ൻ നീ​ക്കം ആ​രം​ഭി​ച്ചു. ഇ​തോ​ടെ ആ​ശ​ങ്ക​ക​ളും പ്ര​തീ​ക്ഷ​ക​ളും ഉ​യ​ർ​ത്തി ക​ട​മാ​ൻ തോ​ട് ജ​ല​സേ​ച​ന പ​ദ്ധ​തി​യെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച വീ​ണ്ടും സ​ജീ​വ​മാ​കു​ന്നു. കാ​വേ​രി പ്രോ​ജ​ക്ടി​ൽ നി​ന്നു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ ക​ഴി​ഞ്ഞ ദി​വ​സം പ​ദ്ധ​തി സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ൾ ചോ​ദി​ച്ച​റി​യാ​ൻ പു​ൽ​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ എ​ത്തി​യി​രു​ന്നു. സം​സ്ഥാ​ന സ​ർ​ക്കാ​ർ ക​ട​മാ​ൻ​തോ​ട് പ​ദ്ധ​തി​ക്ക് അ​നു​കൂ​ല​മാ​യ നി​ല​പാ​ടാ​ണ് സ്വീ​ക​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ അ​ണ​ക്കെ​ട്ട് വ​രു​ന്ന ഭാ​ഗ​ത്തെ ആ​യി​ര​ക്ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ൾ ആ​ശ​ങ്ക​യി​ലാ​ണ്.

വ​ർ​ഷ​ങ്ങ​ളാ​യി ഫ​യ​ലി​ലു​റ​ങ്ങി​യ പ​ദ്ധ​തി​ക്ക് ജീ​വ​ൻ വ​ച്ച​ത് സ​മീ​പ​കാ​ല​ത്താ​യി​രു​ന്നു. മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തി​ലു​ള്ള​വ​ർ പ​ദ്ധ​തി​യെ അ​നു​കൂ​ലി​ക്കു​ന്പോ​ൾ പു​ൽ​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ വാ​ർ​ഡു​ക​ളി​ലു​ള്ള​വ​ർ അ​വ​രു​ടെ ആ​ശ​ങ്ക​ക​ൾ മ​റ​ച്ചു​വെ​ക്കു​ന്നി​ല്ല. കു​ടി​യൊ​ഴി​പ്പി​ക്ക​ലാ​ണ് പ്ര​ധാ​ന​മാ​യും ജ​ന​ങ്ങ​ളെ ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന​ത്. താ​ഴെ അ​ങ്ങാ​ടി, ആ​ന​പ്പാ​റ, പാ​ള​ക്കൊ​ല്ലി, വീ​ട്ടി​മൂ​ല ഭാ​ഗ​ങ്ങ​ളി​ൽ പ​ദ്ധ​തി വ​ന്നാ​ൽ കു​ടി​യൊ​ഴി​പ്പി​ക്ക​ൽ ഉ​ണ്ടാ​കും. ഈ ​ഭാ​ഗ​ങ്ങ​ളി​ൽ ജ​ന​ങ്ങ​ൾ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന സ്ഥ​ല​ങ്ങ​ളാ​ണ്. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ൽ എ​ളു​പ്പ​മാ​കി​ല്ലെ​ന്ന ബോ​ധ്യം അ​ധി​കൃ​ത​ർ​ക്കു​മു​ണ്ട്. പ​ദ്ധ​തി​ക്കെ​തി​രെ ജ​ന​കീ​യ സ​മി​തി​ക​ളും രൂ​പം​കൊ​ണ്ടി​ട്ടു​ണ്ട്. പ​ക്ഷേ ഇ​തു​വ​രെ പ​ദ്ധ​തി സം​ബ​ന്ധി​ച്ച വി​ശ​ദാം​ശ​ങ്ങ​ൾ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് സ്ഥ​ലം വി​ൽ​ക്കു​ന്ന​തി​നും മ​റ്റും സാ​ധി​ക്കു​ന്നി​ല്ല.

വ​ൻ​കി​ട പ​ദ്ധ​തി​ക​ൾ ഉ​പേ​ക്ഷി​ച്ച് ചെ​റു​കി​ട പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്ക​ണം എ​ന്നാ​ണ് ഒ​രു വി​ഭാ​ഗ​ത്തി​ന്‍റെ വാ​ദം. കാ​വേ​രി ന​ദീ​ജ​ല ത​ർ​ക്ക ട്രൈ​ബ്യൂ​ണ​ൽ വി​ധി പ്ര​കാ​രം കേ​ര​ള​ത്തി​ന് അ​നു​വ​ദി​ച്ച 21 ടി​എം​സി ജ​ലം ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​യി ആ​സൂ​ത്ര​ണം ചെ​യ്ത ഒ​ന്പ​ത് പ​ദ്ധ​തി​ക​ളി​ൽ ഒ​ന്നാ​ണ് ക​ട​മാ​ൻ തോ​ട് പ​ദ്ധ​തി. 2000 ഹെ​ക്ട​റോ​ളം സ്ഥ​ല​ത്ത് വെ​ള്ള​മെ​ത്തി​ക്കാ​ൻ ക​ഴി​യു​ന്ന ത​ര​ത്തി​ൽ 490 മീ​റ്റ​ർ നീ​ള​ത്തി​ലും 28 മീ​റ്റ​ർ ഉ​യ​ര​ത്തി​ലു​മാ​ണ് പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.

ഇ​ത്ത​ര​ത്തി​ൽ വ​ൻ​കി​ട പ​ദ്ധ​തി ന​ട​പ്പാ​ക്കി​യാ​ൽ പു​ൽ​പ്പ​ള്ളി ടൗ​ണി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളും വെ​ള്ള​ത്തി​ലാ​കു​മെ​ന്ന ആ​ശ​ങ്ക​യു​ണ്ട്. വ​ൻ​കി​ട പ​ദ്ധ​തി അ​നു​വ​ദി​ക്കി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് നാ​ട്ടു​കാ​ർ. അ​ടു​ത്ത മാ​സം ജ​ല​സേ​ച​ന മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ട​മാ​ൻ തോ​ട് പ​ദ്ധ​തി സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന​ട​ത്തു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.