എം​എ​ൽ​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ അ​ടി​യ​ന്ത​ര യോ​ഗം ചേ​ർ​ന്നു
Tuesday, October 19, 2021 12:58 AM IST
ക​ൽ​പ്പ​റ്റ: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ മ​ല​യേ​ര ഹൈ​വേ​യു​ടെ ഭാ​ഗ​മാ​യി വ​രു​ന്ന മേ​പ്പാ​ടി-​ചൂ​ര​ൽ​മ​ല റോ​ഡ് പ്ര​വ​ർ​ത്തി ആ​രം​ഭി​ച്ച് ക​രാ​റി​ൽ പ​റ​ഞ്ഞ കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും പ​ണി പൂ​ർ​ത്തി​യാ​ക്കാ​ത്ത​ത് വി​ല​യി​രു​ത്ത​ന്ന​തി​ന് യോ​ഗം ചേ​ർ​ന്നു. പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഈ ​റോ​ഡ് ക​ട​ന്ന് പോ​കു​ന്ന പ്ര​ദേ​ശ​ത്തെ​ല്ലാം റോ​ഡ് വീ​തി കൂ​ട്ടു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ഭൂ​മി തേ​യി​ല ക​ന്പ​നി​ക​ളു​ടെ​താ​ണ്. ആ ​ഭൂ​മി വി​ട്ടു കൊ​ടു​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് പ്ര​വൃ​ത്തി നി​ർ​ത്തി വ​യ്ക്കു​ക​യും ചെ​യ്ത​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വ​കു​പ്പ് മ​ന്ത്രി​ക്ക് എം​എ​ൽ​എ നി​വേ​ദ​നം ന​ൽ​കി.
സേ​റ്റോ​പ്പ് മെ​മ്മോ ക്ലി​യ​ർ ചെ​യ്ത് നി​ർ​ത്തി​വ​ച്ച പ്ര​വൃ​ത്തി തു​ട​ങ്ങാ​നും പ്ര​വൃ​ത്തി തു​ട​രാ​ൻ വേ​ണ്ടി ആ​വ​ശ്യ​മാ​യ സ്ഥ​ലം തോ​ട്ടം ഉ​ട​മ​ക​ളി​ൽ നി​ന്ന് ല​ഭ്യ​മാ​ക്കാ​ൻ വേ​ണ്ട ന​ട​പ​ടി ത്വ​രി​ത​പെ​ടു​ത്താ​നും ക​ള​ക്ട​റെ യോ​ഗം ചു​മ​ത​ല​പ്പെ​ടു​ത്തി.
യോ​ഗ​ത്തി​ൽ കെ​ആ​ർ​എ​ഫ്ബി പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ (സി​ഇ), എ​ക്സി. എ​ൻ​ജി​നി​യ​ർ പി​ഡ​ബ്യു​ഡി റോ​ഡ്സ് ക​ൽ​പ്പ​റ്റ, കെ​ആ​ർ​എ​ഫ്ബി എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നി​യ​ർ, പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​യു​ടെ പി​എ​സ് കെ​ആ​ർ​എ​ഫ്ബി അ​സി​സ്റ്റ​ന്‍റ് എ​ക്സി. എ​ൻ​ജി​നി​യ​ർ പി​ഡ​ബ്യു​ഡി റോ​ഡ്സ് സ​ബ് ഡി​വി​ഷ​ൻ ക​ൽ​പ്പ​റ്റ അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ, കോ​ണ്‍​ട്രാ​ക്ട​റു​ടെ പ്ര​തി​നി​ധി എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.