സ​ന്പൂ​ർ​ണ ആ​ദി​വാ​സി സാ​ക്ഷ​ര​ത ക്ലാ​സു​ക​ൾ തു​ട​ങ്ങും
Tuesday, October 19, 2021 12:58 AM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട് ജി​ല്ല​യി​ൽ ആ​ദി​വാ​സി സാ​ക്ഷ​ര​ത ക്ലാ​സു​ക​ൾ ന​വം​ബ​ർ ആ​ദ്യ​വാ​രം മു​ത​ൽ തു​ട​ങ്ങാ​ൻ ഒ​രു​ക്ക​ങ്ങ​ളാ​യി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ അ​ധ്യ​ക്ഷ​ൻ​മാ​രു​ടെ​യും സെ​ക്ര​ട്ട​റി​മാ​രു​ടെ​യും വ​കു​പ്പു​ത​ല​വ​ൻ​മാ​രു​ടെ​യും യോ​ഗം നാ​ളെ വൈ​കു​ന്നേ​രം നാ​ലി​ന് ഓ​ണ്‍​ലൈ​ൻ ആ​യി ചേ​രും.
ടി.​സി​ദ്ദി​ഖ് എം​എ​ൽ​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് മ​ര​ക്കാ​ർ, സം​സ്ഥാ​ന സാ​ക്ഷ​ര​താ മി​ഷ​ൻ ഡ​യ​റ​ക്ട​ർ ഡോ.​പി.​എ​സ്. ശ്രീ​ക​ല, സം​സ്ഥാ​ന സാ​ക്ഷ​ര​താ മി​ഷ​ൻ അ​സി. ഡ​യ​റ​ക്ട​ർ സ​ന്ദീ​പ് ച​ന്ദ്ര​ൻ, പ്രോ​ജ​ക്ട് കോ​ഓ​ർ​ഡി​നേ​റ്റ​ർ ഇ.​വി. അ​നി​ൽ, ജി​ല്ലാ സാ​ക്ഷ​ര​ത കോ ​ഓ​ർ​ഡി​നേ​റ്റ​ർ സ്വ​യ​നാ​സ​ർ, ജി​ല്ല​യി​ലെ മു​നി​സി​പ്പ​ൽ, ബ്ലോ​ക്ക്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധ്യ​ക്ഷ​ൻ​മാ​ർ, സെ​ക്ര​ട്ട​റി​മാ​ർ, വ​കു​പ്പു​ത​ല അ​ധ്യ​ക്ഷ·ാ​ർ തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും.
സം​സ്ഥാ​ന സാ​ക്ഷ​ര​താ മി​ഷ​ൻ നി​ർ​ദേ​ശ​മ​നു​സ​രി​ച്ചും ജി​ല്ലാ ക​ള​ക്ട​റു​ടെ അ​നു​മ​തി പ്ര​കാ​ര​വു​മാ​ണ് ക്ലാ​സു​ക​ൾ പു​ന​രാ​രം​ഭി​ക്കു​ന്ന​ത്. ജി​ല്ല​യി​ലെ സ​ന്പൂ​ർ​ണ ആ​ദി​വാ​സി സാ​ക്ഷ​ര​താ പ​ദ്ധ​തി​യു​ടെ ക്ലാ​സു​ക​ൾ കോ​വി​ഡ് കാ​ര​ണം മേ​യ് ആ​റു മു​ത​ൽ നി​ർ​ത്തി​വ​ച്ചി​രു​ന്നു. ഈ ​ക്ലാ​സു​ക​ൾ ജി​ല്ലാ​ക​ള​ക്ട​റു​ടെ അ​നു​മ​തി ല​ഭി​ച്ച​തോ​ടെ പു​ന​രാ​രം​ഭി​ക്കാ​ൻ ന​ട​പ​ടി​യാ​യി. 26 ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലാ​യി 24,472 നി​ര​ക്ഷ​ര​രാ​യ ആ​ദി​വാ​സി​ക​ളെ​യാ​ണ് 2019 ൽ ​സ​ർ​വേ​യി​ലൂ​ടെ ക​ണ്ടെ​ത്തി​യ​ത്. 8,923 പു​രു​ഷ​ൻ​മാ​രേ​യും 15,549 സ്ത്രീ​ക​ളെ​യു​മാ​ണ് ജി​ല്ല​യി​ലെ 2,443 ആ​ദി​വാ​സി കോ​ള​നി​ക​ളി​ൽ ന​ട​ത്തി​യ സ​ർ​വേ​യി​ലൂ​ടെ ക​ണ്ടെ​ത്തി​യ​ത്.
അ​ത​ത് ആ​ദി​വാ​സി കോ​ള​നി /ഊ​രി​ൽ നി​ന്ന് 1,223 ആ​ദി​വാ​സി​ക​ളാ​യ ഇ​ൻ​സ്ട്ര​ക്ട​ർ​മാ​രെ​യും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക​ണ്ടെ​ത്തി. 2021 ഫെ​ബ്ര​വ​രി, മാ​ർ​ച്ച്, ഏ​പ്രി​ൽ മാ​സ​ങ്ങ​ളി​ലാ​യി 18, 872 പേ​രാ​ണ് ക്ലാ​സി​ലെ​ത്തി​യ​ത്. 927 ആ​ദി​വാ​സി ഇ​ൻ​സ്ട്ര​ക്ട​ർ​മാ​രാ​ണ് ഇ​വ​ർ​ക്ക് ക്ലാ​സ് ന​ട​ത്തി വ​ന്നി​രു​ന്ന​ത്. സം​സ്ഥാ​ന സാ​ക്ഷ​ര​താ മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​ന്നാം ഘ​ട്ട​ത്തി​ൽ 2017-18 ൽ 300 ​ആ​ദി​വാ​സി ഊ​രു​ക​ൾ തെ​ര​ഞ്ഞെ​ടു​ത്ത് 5,458 നി​ര​ക്ഷ​ര​രെ ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തി​ൽ 4,865 ആ​ദി​വാ​സി​ക​ൾ ക്ലാ​സി​ലെ​ത്തു​ക​യും പ​രീ​ക്ഷ​യെ​ഴു​തു​ക​യും ചെ​യ്തു. 4,309 പേ​രാ​ണ് വി​ജ​യി​ച്ച​ത്. ശേ​ഷം 2018- 19 ര​ണ്ടാം ഘ​ട്ട​ത്തി​ൽ 200 ഊ​രു​ക​ളാ​ണ് തെ​ര​ഞ്ഞെ​ടു​ത്ത്, 4324 നി​ര​ക്ഷ​ര​രെ ക​ണ്ടെ​ത്തി. 3,487 പേ​ർ ക്ലാ​സി​ലെ​ത്തു​ക​യും 3,179 പേ​ർ പ​രീ​ക്ഷ​യെ​ഴു​തു​ക​യും ചെ​യ്തു 2,993 പേ​രാ​ണ് വി​ജ​യി​ച്ച​ത്.
ശേ​ഷ​മാ​ണ് സ​ന്പൂ​ർ​ണ ആ​ദി​വാ​സി സാ​ക്ഷ​ര​താ പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്.