മാ​വോ​യി​സ്റ്റ് സാന്നിധ്യം: ഡി​വൈ​എ​സ്പി സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു
Tuesday, October 19, 2021 12:58 AM IST
എ​ട​ക്ക​ര: മു​ണ്ടേ​രി വാ​ണി​യം​പു​ഴ ആ​ദി​വാ​സി കോ​ള​നി​യി​ൽ ആ​യു​ധ​ധാ​രി​ക​ളാ​യ മാ​വോ​യി​സ്റ്റു​ക​ളെ​ത്തി​യ സം​ഭ​വ​ത്തി​ൽ നി​ല​ന്പൂ​ർ ഡി​വൈ​എ​സ്പി സാ​ജു കെ. ​ഏ​ബ്ര​ഹാം പ്രാ​ഥ​മി​കാ​ന്വേ​ഷ​ണം ന​ട​ത്തി.
മാ​വോ​യി​സ്റ്റ് പ​ശ്ച​മ​ഘ​ട്ട സോ​ണ​ൽ ക​മ്മി​റ്റി​യു​ടെ കി​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന നാ​ടു​കാ​ണി ദ​ളം ക​മാ​ൻ​ഡ​ർ വി​ക്രം ഗൗ​ഡ, ക​ർ​ണാ​ട​ക സ്വ​ദേ​ശി​ക​ളാ​യ ജ​യ​ണ്ണ, സ​ന്തോ​ഷ്, കോ​ട്ട ഹോ​ണ്ട ര​വി എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് വാ​ണി​യം​പു​ഴ കോ​ള​നി​യി​ലെ​ത്തി​യ​തെ​ന്ന് പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു‌. എ.​കെ 47-തോ​ക്കു​ക​ൾ, ലാ​പ് ടോ​പ്, മൊ​ബൈ​ൽ ഫോ​ണു​ക​ൾ എ​ന്നി​വ ഇ​വ​രു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന​താ​യി ആ​ദി​വാ​സി​ക​ൾ മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്.
തി​ങ്ക​ളാ​ഴ്ച മു​ണ്ടേ​രി ഉ​ൾ​വ​ന​ത്തി​ലെ വാ​ണി​യം​പു​ഴ കോ​ള​നി​യി​ൽ ഡി​വൈ​എ​സ്പി സ​ജു കെ. ​ഏ​ബ്ര​ഹാം ആ​ദി​വാ​സി​ക​ളി​ൽ നി​ന്നു സം​ഘ​ത്തെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞു.
15നാ​ണ് ചാ​ലി​യാ​ർ പു​ഴ​യ്ക്ക് അ​ക്ക​രെ​യു​ള്ള വാ​ണി​യം​പു​ഴ ആ​ദി​വാ​സി കോ​ള​നി​യി​ൽ മാ​വോ​യി​സ്റ്റു​ക​ളെ​ത്തി​യ​ത്. അ​ന​ധി​കൃ​ത​മാ​യി ആ​യു​ധം കൈ​വ​ശം വ​ച്ച​തി​ന് ആ​യു​ധ നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം മാ​വോ​യി​സ്റ്റു​ക​ൾ​ക്കെ​തി​രേ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.