സ്വ​ത​ന്ത്ര ക​ർ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ ക​മ്മീ​ഷ​ൻ സി​റ്റിം​ഗ് ന​ട​ത്തി
Tuesday, October 19, 2021 11:59 PM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: സ്വ​ത​ന്ത്ര ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ കേ​ര​ള​ത്തി​ലെ ക​ർ​ഷ​ക​രു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​ഠി​ച്ച് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​ന്ന​തി​നാ​യി രൂ​പീ​ക​രി​ച്ച ക​ർ​ഷ​ക ക​മ്മീ​ഷ​ന്‍റെ സി​റ്റിം​ഗ് ന​ട​ത്തി. മൂ​ന്നു ക​ർ​ഷ​ക ബി​ല്ലു​ക​ളും പി​ൻ​വ​ലി​ച്ച് ക​ർ​ഷ​ക​സ​മ​രം അ​വ​സാ​നി​പ്പി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ഉ​ട​ൻ ത​യാ​റാ​ക​ണ​മെ​ന്ന് സി​റ്റിം​ഗി​ൽ ആ​വ​ശ്യ​മു​യ​ർ​ന്നു.

എ​ല്ലാ സ്വ​ത​ന്ത്ര വ്യാ​പാ​ര ക​രാ​റു​ക​ളി​ൽ നി​ന്നും ഇ​ന്ത്യ പി​ന്മാ​റ​ണ​മെ​ന്നും ആ​വ​ശ്യ​മു​യ​ർ​ന്നു. രാ​ഷ്ട്രീ​യ കി​സാ​ൻ മ​ഹാ സം​ഘ് നാ​ഷ​ണ​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ.​വി. ബി​ജു കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ വ്യ​ത്യ​സ്ത​ങ്ങ​ളാ​യ പ്ര​ശ്ന​ങ്ങ​ൾ അ​ട​ങ്ങി​യ റി​പ്പോ​ർ​ട്ട് ചെ​യ​ർ​മാ​ൻ അ​ഡ്വ.​ബി​നോ​യ് തോ​മ​സി​നു കൈ​മാ​റി ഉ​ദ്ഘാ​ട​നം ചെ​യ്തു.

കാ​ർ​ഷി​ക പു​രോ​ഗ​മ​ന സ​മ​തി വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​പി. വ​ർ​ക്കി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഡോ.​പി. ല​ക്്ഷ്മ​ണ​ൻ, പ്ര​ഫ. ജോ​സു​കു​ട്ടി ഒ​ഴു​ക​യി​ൽ,ഡോ. ​ബ​ഞ്ച​മി​ൻ ഈ​ശോ, ക​ണ്ണി​വ​ട്ടം കേ​ശ​വ​ൻ ചെ​ട്ടി, എ​ൻ.​ജെ. ചാ​ക്കോ, ടി.​പി. ശ​ശി, ബി​ജു പൂ​ള​ക്ക​ര, കെ.​കെ. തോ​മ​സ്, കു​ഞ്ഞി​രാ​മ​ൻ ബി​ചാ​ര​ത്ത്, പി.​വി. ശ്രീ​ധ​ര​ൻ, കെ.​സി. ജേ​ക്ക​ബ്, എം.​കെ. ബാ​ല​ൻ, കെ.​സി. എ​ൽ​ദോ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.മാ​ന​ന്ത​വാ​ടി​യി​ലും സി​റ്റിം​ഗ് ന​ട​ത്തി.