ബ​ത്തേ​രി​യി​ൽ ട്രാ​ഫി​ക് പ​രി​ഷ്കാ​രം ഇ​ന്നു​മു​ത​ൽ: പ്ര​തി​ഷേ​ധ​വു​മാ​യി ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ൾ
Tuesday, October 19, 2021 11:59 PM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ബ​ത്തേ​രി ടൗ​ണി​ൽ ഇ​ന്നു​മു​ത​ൽ ട്രാ​ഫി​ക് പ​രി​ഷ്കാ​രം ന​ട​പ്പാ​ക്കും. ട്രാ​ഫി​ക് അ​ഡ്വൈ​സ​റി ക​മ്മി​റ്റി തീ​രു​മാ​ന​പ്ര​കാ​ര​മാ​ണ് പ​രി​ഷ്കാ​രം ന​ട​പ്പാ​ക്കു​ന്ന​ത്. എ​ന്നാ​ൽ ബ​ത്തേ​രി ടൗ​ണി​ലെ ഐ​എ​ൻ​ടി​യു​സി നേ​തൃ​ത്വം ന​ൽ​കു​ന്ന ഓ​ട്ടോ റി​ക്ഷ തൊ​ഴി​ലാ​ളി​ക​ൾ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി. പു​തി​യ പ​രി​ഷ്കാ​ര​വു​മാ​യി സ​ഹ​ക​രി​ക്കി​ല്ലെ​ന്ന് ഭാ​ര​വ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​ക​ളെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന നി​ല​പാ​ടാ​ണ് ന​ഗ​ര​സ​ഭ എ​ടു​ത്തി​രി​ക്കു​ന്ന​ത്. ടൗ​ണി​ൽ 150-ഓ​ളം ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്കാ​ണ് പാ​ർ​ക്കിം​ഗ് സൗ​ക​ര്യം ഉ​ള്ള​ത്. ടൗ​ണി​ൽ ഓ​ടു​ന്ന​തി​നാ​യി 600 ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്കാ​ണ് പെ​ർ​മി​റ്റ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഇ​തു​കൂ​ടാ​തെ ചി​ല​ർ കോ​ട​തി​യെ സ​മീ​പി​ച്ച് താ​ത്കാ​ലി​ക പെ​ർ​മി​റ്റ് കൈ​ക്ക​ലാ​ക്കു​ക​യും അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ 70ഓ​ളം പെ​ർ​മി​റ്റു​ക​ൾ ന​ഗ​ര​സ​ഭ അ​നു​വ​ദി​ക്കു​ക​യും ചെ​യ്തു. 670 ഓ​ട്ടോ​റി​ക്ഷ​ക​ളു​ടെ പെ​ർ​മി​റ്റ് നി​ല​നി​ൽ​ക്കെ 778 ഓ​ളം ഓ​ട്ടോ​റി​ക്ഷ​ക​ളാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്.
ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്ക് വീ​ണ്ടും പെ​ർ​മി​റ്റ് ന​ൽ​കാ​ൻ ന​ഗ​ര​സ​ഭ അ​പേ​ക്ഷ വാ​ങ്ങു​ക​യും റ​സീ​തി ന​ൽ​കു​ക​യും ചെ​യ്യു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പു​തി​യ ട്രാ​ഫി​ക് പ​രി​ഷ്കാ​ര​വും ഓ​ട്ടോ സ്റ്റാ​ൻ​ഡു​ക​ൾ വെ​ട്ടി​ക്കു​റ​ക്കാ​നു​ള്ള തീ​രു​മാ​ന​വും വ​രു​ന്ന​ത്. ഇ​ത് ഒ​രി​ക്ക​ലും അ​നു​വ​ദി​ക്കാ​ൻ ക​ഴി​യി​ല്ല. തൊ​ഴി​ലാ​ളി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി ടൗ​ണി​ൽ കൂ​ടു​ത​ൽ ഓ​ട്ടോ സ്റ്റാ​ൻ​ഡ് അ​നു​വ​ദി​ക്ക​ണം. ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​ക​ളെ അ​വ​ഗ​ണി​ച്ച് പ​രി​ഷ്കാ​ര​വു​മാ​യി മു​ന്നോ​ട്ടു​പോ​യാ​ൽ ശ​ക്ത​മാ​യ സ​മ​ര പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ഷാ​ജി ആ​ലു​ങ്ക​ൽ, ഗ​ഫൂ​ർ പു​ളി​ക്ക​ൽ, പി. ​ഹാ​രി​സ്, എം.​ടി. വി​ൽ​സ​ൺ, എം.​ടി. ഏ​ബ്ര​ഹാം, കെ.​വി. മ​ത്താ​യി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.