ചേ​കാ​ടി വ​ന​പാ​ത​യി​ലെ വാ​ഹ​ന​ങ്ങ​ൾ​ക്ക് ത​ട​സ​മാ​കു​ന്ന മ​ര​ങ്ങ​ൾ മു​റി​ച്ച് മാ​റ്റാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്ന്
Wednesday, October 20, 2021 12:01 AM IST
പു​ൽ​പ്പ​ള്ളി: പു​ൽ​പ്പ​ള്ളി​യി​ൽ നി​ന്നും പാ​ള​ക്കൊ​ല്ലി ഉ​ദ​യ​ക്ക​ര വ​ഴി ചേ​കാ​ടി​യി​ലേ​ക്കു​ള്ള വ​ന​പാ​ത​യി​ൽ വാ​ഹ​ന​ങ്ങ​ൾ​ക്ക് ഭീ​ഷ​ണി​യാ​യി നി​ൽ​ക്കു​ന്ന മ​ര​ങ്ങ​ൾ മു​റി​ച്ച് മാ​റ്റാ​ൻ വ​നം വ​കു​പ്പ് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. കെ​എ​സ്ആ​ർ​ടി​സി ബ​സു​ൾ​പ്പ​ടെ സ​ർ​വീ​സ് ന​ട​ത്തു​ന്ന റോ​ഡാ​യി​ട്ട് പോ​ലും ഭീ​ഷ​ണി​യാ​യി നി​ൽ​ക്കു​ന്ന മ​ര​ങ്ങ​ൾ മു​റി​ച്ച് മാ​റ്റാ​ൻ ത​യാ​റാ​കാ​ത്ത​ത് വ​നം വ​കു​പ്പി​ലെ ചി​ല ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​നാ​വ​ശ്യ പി​ടി​വാ​ശി​യാ​ണെ​ന്നും ക​ർ​ഷ​ക​ര​ക്ഷാ​സ​മി​തി യോ​ഗം ആ​രോ​പി​ച്ചു.
പു​ൽ​പ്പ​ള്ളി, മു​ള്ള​ൻ​കൊ​ല്ലി, പൂ​താ​ടി പ​ഞ്ചാ​യ​ത്തി​ലെ ജ​ന​ങ്ങ​ൾ​ക്ക് വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ക​ർ​ണാ​ട​ക​യി​ലെ മൈ​സൂ​രു, ബം​ഗ​ളൂ​രു, കു​ട​ക് ഉ​ൾ​പ്പ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് എ​ളു​പ്പ​ത്തി​ലെ​ത്താ​ൻ ക​ഴി​യു​ന്ന റോ​ഡാ​ണി​ത്. എ​ന്നാ​ൽ റോ​ഡി​ൽ മ​ര​ങ്ങ​ൾ ത​ട​സ​മാ​യി നി​ൽ​ക്കു​ന്ന​തു​മൂ​ലം വ​ലി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് ഇ​തു​വ​ഴി ക​ട​ന്ന് പോ​കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്.
വ​ന​ത്തി​ലൂ​ടെ​യു​ള്ള റോ​ഡി​ലെ വീ​തി കു​റ​ഞ്ഞ ഭാ​ഗ​ങ്ങ​ളി​ൽ ഇ​ന്‍റ​ർ​ലോ​ക്കോ ടാ​റിം​ഗോ ചെ​യ്ത് റോ​ഡ് വീ​തി​കൂ​ട്ടി ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര വ​നം മ​ന്ത്രി​ക്കും മു​ഖ്യ​മ​ന്ത്രി, സം​സ്ഥാ​ന വ​നം മ​ന്ത്രി, പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​യു​ൾ​പ്പ​ടെ​യു​ള്ള​വ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കു​വാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. ടി.​ജെ. മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​എം. ജോ​ർ​ജ്, കെ.​ജെ. ജോ​സ്, പി.​എ. ഡി​വ​ൻ​സ്, എം.​ബി. ബാ​ബു, കെ.​ജെ. ജോ​ണ്‍​സ​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.