ജാ​നു​വി​ന്‍റെ​യും പ്ര​ശാ​ന്തിന്‍റെയും ശ​ബ്ദം പ​രി​ശോ​ധി​ക്കും
Saturday, October 23, 2021 12:48 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: തെ​ര​ഞ്ഞെ​ടു​പ്പ് കോ​ഴ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജ​നാ​ധി​പ​ത്യ രാ​ഷ്ട്രീ​യ പാ​ർ​ട്ടി സം​സ്ഥാ​ന അ​ധ്യ​ക്ഷ സി.​കെ. ജാ​നു​വി​ന്‍റേ​യും ബി​ജെ​പി നേ​താ​വ് പ്ര​ശാ​ന്ത് മ​ല​വ​യ​ലി​ന്‍റേ​യും ശ​ബ്ദ പ​രി​ശോ​ധ​ന ന​ട​ത്തും. ഇ​രു​വ​രോ​ടും ന​വം​ബ​ർ അ​ഞ്ചി​ന് കാ​ക്ക​നാ​ട് ചി​ത്രാ​ഞ്ജ​ലി സ്റ്റു​ഡി​യോ​യി​ൽ ഹാ​ജ​രാ​കാ​ൻ ബ​ത്തേ​രി ജു​ഡീ​ഷ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി ഉ​ത്ത​ര​വി​ട്ടു.
ക്രൈം​ബ്രാ​ഞ്ചാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. ക്രൈം​ബ്രാ​ഞ്ചി​ന്‍റെ അ​പേ​ക്ഷ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഉ​ത്ത​ര​വ്. കോ​ഴ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​സു​രേ​ന്ദ്ര​ന്‍റേ​യും ജെ​ആ​ർ​പി മു​ൻ ട്ര​ഷ​റ​ർ പ്ര​സീ​ത അ​ഴീ​ക്കോ​ടി​ന്‍റേ​യും ശ​ബ്ദ സാ​ന്പി​ളു​ക​ൾ അ​ന്വേ​ഷ​ണ സം​ഘം നേ​ര​ത്തെ ശേ​ഖ​രി​ച്ചി​രു​ന്നു.
കേ​സി​ൽ സു​രേ​ന്ദ്ര​ൻ ഒ​ന്നാം പ്ര​തി​യും ജാ​നു ര​ണ്ടാം പ്ര​തി​യു​മാ​ണ്. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബ​ത്തേ​രി നി​യോ​ജ​ക മ​ണ്ഡ​ലം എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യാ​കാ​ൻ ജാ​നു​വി​ന് 35 ല​ക്ഷം ന​ൽ​കി​യെ​ന്നാ​ണ് കേ​സ്. തി​രു​വ​ന​ന്ത​പു​ര​ത്ത് വ​ച്ച് ജാ​നു​വി​ന് സു​രേ​ന്ദ്ര​ൻ 10 ല​ക്ഷ​വും ബ​ത്തേ​രി റി​സോ​ർ​ട്ടി​ൽ വ​ച്ച് പൂ​ജാ​ദ്ര​വ്യ​ങ്ങ​ള​ട​ങ്ങി​യ സ​ഞ്ചി​യി​ൽ പ്ര​ശാ​ന്ത് മ​ല​വ​യ​ൽ 25 ല​ക്ഷ​വും കൈ​മാ​റി​യെ​ന്ന് പ്ര​സീ​ത വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.
പ്ര​സീ​ത​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​ശാ​ന്തി​നെ ക്രൈം​ബ്രാ​ഞ്ച് ചോ​ദ്യം ചെ​യ്തി​രു​ന്നു. ജാ​നു​വി​ന്‍റേ​യും പ്ര​ശാ​ന്തി​ന്‍റേ​യും ഫോ​ണ്‍ സം​ഭാ​ഷ​ണ​ങ്ങ​ൾ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ല​ഭി​ച്ച​താ​യാ​ണ് സൂ​ച​ന. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ശ​ബ്ദ സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ക്രൈം​ബ്രാ​ഞ്ച് കോ​ട​തി​യെ സ​മീ​പി​ച്ച​ത്.
ജാ​നു​വി​ന്‍റെ വീ​ട്ടി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ ക്രൈം​ബ്രാ​ഞ്ച് സം​ഘം ഫോ​ണു​ക​ളും ബാ​ങ്ക് ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ളും പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. പ്ര​ശാ​ന്തി​ന്‍റെ ഫോ​ണും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.