സ​ർ​ക്കാ​ർ അ​പ്പീ​ൽ പി​ൻ​വ​ലി​ക്ക​ണം: എ​ക്യു​മെ​നി​ക്ക​ൽ ഫോ​റം
Tuesday, October 26, 2021 12:38 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ന്യൂ​ന​പ​ക്ഷ സ്കോ​ള​ർ​ഷി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രേ സ​ർ​ക്കാ​ർ സു​പ്രീം കോ​ട​തി​യി​ൽ ന​ൽ​കി​യ അ​പ്പീ​ൽ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് വ​യ​നാ​ട് എ​ക്യു​മെ​നി​ക്ക​ൽ ഫോ​റം ആ​വ​ശ്യ​പ്പെ​ട്ടു. ന്യൂ​ന​പ​ക്ഷ സ്കോ​ള​ർ​ഷി​പ്പ് ആ​നു​കൂ​ല്യ​ങ്ങ​ളു​ടെ 80:20 വി​ത​ര​ണാ​നു​പാ​തം നീ​തി​ര​ഹി​ത​മാ​ണെ​ന്ന് ക​ണ്ടെ​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ത് നി​ർ​ത്ത​ലാ​ക്ക​ണ​മെ​ന്ന ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രേ സ​ർ​ക്കാ​ർ സു​പ്രീം കോ​ട​തി​യി​ൽ അ​പ്പീ​ൽ ന​ൽ​കി​യ​ത് അ​നു​ചി​ത​വും മ​തേ​ത​ര നി​ല​പാ​ടി​ന് ഏ​റ്റ ക​ള​ങ്ക​വു​മാ​ണ്.
ഹൈ​ക്കോ​ട​തി വി​ധി മാ​നി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​കാ​ത്ത​ത് ക്രൈ​സ്ത​വ വി​ഭാ​ഗ​ത്തോ​ടു​ള്ള ക​ടു​ത്ത വി​വേ​ച​ന​മാ​ണ് സൂ​ചി​പ്പി​ക്കു​ന്ന​ത്. വി​ധി കാ​ല​താ​മ​സം കൂ​ടാ​തെ ന​ട​പ്പാ​ക്ക​ണം. അ​ല്ലാ​ത്ത​പ​ക്ഷ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ക്കും. എ​ക്യു​മെ​നി​ക്ക​ൽ ഫോ​റം പ്ര​സി​ഡ​ന്‍റ് ഫാ.​ജെ​യിം​സ് പു​ത്ത​ൻ​പ​റ​ന്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​ർ​ഗീ​സ് കാ​ട്ടാ​ന്പി​ള്ളി​ൽ, ഫാ.​ജോ​ർ​ജ് ക​വു​ങ്ങു​ന്പി​ള്ളി​ൽ, ഫാ.​എ.​ടി ബേ​ബി, ഫാ.​ജോ​യി വ​ർ​ഗീ​സ്, ഫാ.​സി​നു തെ​ക്കേ​ത്തോ​ട്ട​ത്തി​ൽ,രാ​ജ​ൻ തോ​മ​സ്, വി.​പി തോ​മ​സ്, ബി​ല്ലി​ഗ്ര​ഹാം, ടോ​മി പാ​ണ്ടി​ശേ​രി, റോ​യി, പ്ര​ഫ.​എ.​വി ത​ര്യ​ത്, പി.​വി. വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
സ​ർ​ക്കാ​ർ നി​ല​പാ​ട്
ക്രൈ​സ്ത​വ വി​രു​ദ്ധം:
ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ്
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ന്യൂ​ന​പ​ക്ഷ സ്കോ​ള​ർ​ഷി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​ക്കാ​ർ നി​ല​പാ​ട് ക്രൈ​സ്ത​വ വി​രു​ദ്ധ​മെ​ന്ന് ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ബ​ത്തേ​രി ഫൊ​റോ​ന സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രെ സ​ർ​ക്കാ​ർ സു​പ്രീം കോ​ട​തി​യി​ൽ അ​പ്പീ​ൽ ന​ൽ​കാ​ൻ പോ​കു​ന്ന​തി​ൽ നി​ന്ന് പി​ൻ​മാ​റ​ണം. ഹൈ​ക്കോ​ട​തി വി​ധി​ക്ക​നു​സ​രി​ച്ച് നീ​തി​പൂ​ർ​വ​ക​മാ​യ നി​യ​മ നി​ർ​മാ​ണം സ​ർ​ക്കാ​ർ ന​ട​ത്ത​ണം.
അ​ല്ലാ​ത്ത​പ​ക്ഷം ശ​ക്ത​മാ​യ സ​മ​ര പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും. എ​ല്ലാ വി​ഭാ​ഗ​ങ്ങ​ൾ​ക്കും തു​ല്യ​നീ​തി ഉ​റ​പ്പാ​ക്കേ​ണ്ട സ​ർ​ക്കാ​ർ ക്രൈ​സ്ത​വ​രോ​ട് വി​വേ​ച​നം കാ​ണി​ക്കു​ക​യാ​ണെ​ന്ന് യോ​ഗം കു​റ്റ​പ്പെ​ടു​ത്തി. രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ.​ജോ​ബി മു​ക്കാ​ട്ടു​കാ​വു​ങ്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ.​കെ.​പി. സാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫൊ​റോ​ന വി​കാ​രി ഫാ.​ജെ​യിം​സ് പു​ത്ത​ൻ​പ​റ​ന്പി​ൽ, മേ​ഖ​ല ഡ​യ​റ​ക്ട​ർ ഫാ.​സെ​ബാ​സ്റ്റ്യ​ൻ ഉ​ണ്ണി​പ്പി​ള്ളി​ൽ, ജോ​യി പു​ളി​ക്ക​ൽ, തോ​മ​സ് പ​ട്ട​മ​ന, ജോ​ണ്‍​സ​ണ്‍ തൊ​ഴു​ത്തു​ങ്ക​ൽ, ഡേ​വി മാ​ങ്കു​ഴ, ലൂ​ക്കോ​സ് ത​റ​പ്പേ​ൽ, മോ​ളി മാ​മൂ​ട്ടി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.