സു​ഗ​ന്ധ​ഗി​രി കാ​പ്പി വി​പ​ണി​യി​ലേ​ക്ക്
Tuesday, October 26, 2021 12:41 AM IST
ക​ൽ​പ്പ​റ്റ: സു​ഗ​ന്ധ​ഗി​രി​യി​ലെ ആ​ദി​വാ​സി കാ​പ്പി​ക​ർ​ഷ​ക​ർ​ക്ക് കൈ​ത്താ​ങ്ങ് ആ​യി സു​ഗ​ന്ധ​ഗി​രി കോ​ഫി ഷോ​പ്പ് വ​യ​നാ​ട് ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് മ​ര​ക്കാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ച്ച്ഡി​എ​ഫ്സി ബാ​ങ്ക് പ​രി​വ​ർ​ത്ത​ൻ സ​മ​ഗ്ര ഗ്രാ​മ വി​ക​സ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി എം.​എ​സ്. സ്വാ​മി​നാ​ഥ​ൻ ഗ​വേ​ഷ​ണ നി​ല​യ​മാ​ണ് സു​ഗ​ന്ധ​ഗി​രി ട്രൈ​ബ​ൽ ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സു​ഗ​ന്ധ​ഗി​രി കാ​പ്പി​യെ വി​പ​ണി​യി​ലെ​ത്തി​ക്കു​ന്ന​ത്.
വ​യ​നാ​ട​ൻ കാ​പ്പി ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​പ​ണി മൂ​ല്യ​വും ബ്രാ​ൻ​ഡ് മൂ​ല്യ​വും വി​ല​മ​തി​ക്കാ​നാ​വാ​ത്ത​ത് ആ​ണെ​ന്നും ഇ​തി​നു വേ​ണ്ടി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​പു​ല​മാ​യ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​മെ​ന്നും ഷം​സാ​ദ് മ​ര​ക്കാ​ർ പ​റ​ഞ്ഞു.
1100 ഹെ​ക്ട​ർ വി​സ്തൃ​തി​യു​ള്ള സു​ഗ​ന്ധ​ഗി​രി​യി​ലെ തി​ക​ച്ചും പ്ര​കൃ​തി​ദ​ത്ത​മാ​യ ആ​വാ​സ​വ്യ​വ​സ്ഥ​യി​ൽ ആ​ദി​വാ​സി സ​മൂ​ഹം തൊ​ണ്ണൂ​റ് ശ​ത​മാ​നം പ്ര​ദേ​ശ​വും കാ​പ്പി, കു​രു​മു​ള​ക്, ഇ​ഞ്ചി, മ​ഞ്ഞ​ൾ എ​ന്നി​വ കൃ​ഷി​ചെ​യ്യു​ന്നു. ജൈ​വ സ​ന്പ​ന്ന​മാ​യ സു​ഗ​ന്ധ​ഗി​രി​യി​ലെ ത​ന​ത് വൃ​ക്ഷ​ങ്ങ​ളു​ടെ നി​ഴ​ലി​ൽ വ​ള​രു​ന്ന റോ​ബ​സ്റ്റ കാ​പ്പി​യെ തി​ക​ഞ്ഞ ഗു​ണ​നി​ല​വാ​ര​ത്തോ​ടെ 200 -ല​ധി​കം ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ളു​ടെ ഉ​പ​ജീ​വ​ന സാ​ധ്യ​ത​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ഉ​ത്പാ​ദ​നം മു​ത​ൽ മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​പ​ണ​നം വ​രെ ഫ​ല​പ്ര​ദ​മാ​യ സം​യോ​ജ​ന കോ​ഫി​മൂ​ല്യ​ശൃം​ഖ​ല​യാ​ണ് എം.​എ​സ്. സ്വാ​മി​നാ​ഥ​ൻ ഗ​വേ​ഷ​ണ​നി​ല​യം ന​ട​പ്പാ​ക്കി വ​രു​ന്ന പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്ന​ത്.
സു​ഗ​ന്ധ​ഗി​രി ട്രൈ​ബ​ൽ ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ​തി​നൊ​ന്ന് അം​ഗ സം​ഘ​മാ​ണ് ക​ൽ​പ്പ​റ്റ സൂ​ര്യ കോം​പ്ല​ക്സി​ൽ ആ​രം​ഭി​ച്ചി​ട്ടു​ള്ള കോ​ഫീ​ഷോ​പ്പി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. ച​ട​ങ്ങി​ൽ കോ​ഫി പ്രോ​സ​സ്‌​സിം​ഗ് യൂ​ണി​റ്റി​ന്‍റെ സ്വി​ച്ച് ഓ​ണ്‍ ക​ർ​മം പൊ​ഴു​ത​ന പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന​സ്റോ​സ്ന സ്റ്റെ​ഫി നി​ർ​വ​ഹി​ച്ചു. സു​ഗ​ന്ധ​ഗി​രി കോ​ഫീ​ഷോ​പ്പി​ന്‍റെ ലോ​ഗോ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം എ​ൻ.​സി. പ്ര​സാ​ദ്, ന​ബാ​ർ​ഡ് എ​ജി​എം (ഡി​ഡി) വി. ​ജി​ഷ​ക്ക് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു.
എം.​എ​സ്. സ്വാ​മി​നാ​ഥ​ൻ ഗ​വേ​ഷ​ണ നി​ല​യം സീ​നി​യ​ർ ഡ​യ​റ​ക്ട​ർ എ​ൻ. അ​നി​ൽ കു​മാ​ർ, എം.​എ​സ്. സ്വാ​മി​നാ​ഥ​ൻ ഗ​വേ​ഷ​ണ നി​ല​യം ഡ​യ​റ​ക്ട​ർ ഡോ.​വി. ഷ​ക്കീ​ല, എ​ച്ച്ഡി​എ​ഫ്സി ബാ​ങ്ക് പ്ര​തി​നി​ധി ഷി​ജി​ൽ, തു​ഷാ​ര, കെ.​വി. രാ​മ​ൻ, എ​ൻ. ഗോ​പാ​ല​കൃ​ഷ്ണ​ൻ, കെ.​വി. ദി​വാ​ക​ര​ൻ, ജോ​സ് സെ​ബ​സ്റ്റൈ​ൻ, ഡോ.​ടി​ന്‍റു, ഡോ. ​സു​മ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.