മ​നു​ഷ്യ​ന് ജീ​വി​ക്കാ​ൻ വ​ന്യ​മൃ​ഗ​ങ്ങ​ളു​മാ​യി പേ​ാരാ​ടേ​ണ്ട ഗ​തി​കേ​ട്: പി.​വി. മോ​ഹ​ൻ
Thursday, November 25, 2021 12:47 AM IST
ക​ൽ​പ്പ​റ്റ: വ​ന​ങ്ങ​ളു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന മേ​ഖ​ല​ക​ളി​ൽ മ​നു​ഷ്യ​ന് ജീ​വി​തം മു​ന്നോ​ട്ട് കൊ​ണ്ടു പോ​കു​ന്ന​തി​ന് വ​ന്യ​മൃ​ഗ​ങ്ങ​ളു​മാ​യി യു​ദ്ധം ചെ​യ്യേ​ണ്ട ഗ​തി​കേ​ടാ​ണ് ഇ​പ്പോ​ൾ ഉ​ള്ള​തെ​ന്ന് എ​ഐ​സി​സി സെ​ക്ര​ട്ട​റി പി.​വി. മോ​ഹ​ൻ.
ജി​ല്ല​യി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണു​ക, വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ടു​ന്ന​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും പ​രി​ക്ക് പ​റ്റി​യ​വ​ർ​ക്കും മ​തി​യാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ക​ള​ക്ട​റേ​റ്റി​ന് മു​ന്നി​ൽ ന​ട​ത്തി​യ ഉ​പ​വാ​സ സ​മ​ര​ത്തി​നി​ടെ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വ​ന സം​രം​ക്ഷ​ണ​വും വ​ന്യ​ജീ​വി സം​ര​ക്ഷ​ണ​വും അ​നി​വാ​ര്യ​മാ​ണെ​ങ്കി​ലും സ​ർ​ക്കാ​ർ ജ​ന​ങ്ങ​ളോ​ടു​ള്ള ഉ​ത്ത​ര​വാ​ദി​ത്വം മ​റ​ന്ന് കൊ​ണ്ട് അ​തി​ന്
ശ്ര​മി​ക്കു​ന്ന​ത് തീ​ർ​ത്തും പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണ്. സ​ർ​ക്കാ​രോ വ​ന​പാ​ല​ക​രോ അ​ല്ല വ​ന​മേ​ഖ​ല​യി​ൽ ജീ​വി​ക്കു​ന്ന
ജ​ന​ങ്ങ​ളാ​ണ് യ​ഥാ​ർ​ഥ വ​ന സം​രം​ക്ഷ​ക​ർ. അ​വ​രു​ടെ പി​ന്തു​ണ​യി​ലൂ​ടെ മാ​ത്ര​മേ ന​മ്മു​ക്ക് വ​നം സം​രം​ക്ഷി​ക്കാ​ൻ ക​ഴി​യു. അ​വ​രെ വ​നം സം​ര​ക്ഷ​ണ സേ​ന​ക്കും വ​ന​ത്തി​നും എ​തി​രാ​ക്കു​ന്ന സാ​ഹ​ച​ര്യം
പൂ​ർ​ണ​മാ​യി ഇ​ല്ലാ​താ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ​ൻ.​ഡി. അ​പ്പ​ച്ച​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ, പി.​കെ. ജ​യ​ല​ക്ഷ്മി, ടി.​ജെ. ഐ​സ​ക്ക്, എ​ൻ.​കെ. വ​ർ​ഗീ​സ്, കെ.​വി. പോ​ക്ക​ർ ഹാ​ജി, പി.​പി. ആ​ലി, എം.​എ. ജോ​സ​ഫ്, എം.​ജി. ബി​ജു, ബി​നു തോ​മ​സ്, ശ്രീ​കാ​ന്ത് പ​ട്ട​യ​ൻ, പി. ​ശോ​ഭ​ന കു​മാ​രി, ജി. ​വി​ജ​യ​മ്മ, പി.​കെ. അ​ബ്ദു​റ​ഹി​മാ​ൻ, മാ​ണി ഫ്രാ​ൻ​സി​സ്, ക​മ്മ​ന മോ​ഹ​ന​ൻ, ഉ​മ്മ​ർ കു​ണ്ടാ​ട്ടി​ൽ, നി​സീ അ​ഹ​മ്മ​ദ്, നാ​രാ​യ​ണ വാ​രി​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.