വ​ന്യ​മൃ​ഗ ശ​ല്യം: എ​രു​മ​ക്കൊ​ല്ലി സ്കൂ​ൾ മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്തം
Thursday, November 25, 2021 12:47 AM IST
മേ​പ്പാ​ടി: എ​രു​മ​ക്കൊ​ല്ലി ഗ​വ. യു​പി സ്കൂ​ൾ മാ​റ്റി സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. വ​ന്യ​മൃ​ഗ​ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ​യാ​ണ് സ്കൂ​ൾ മാ​റ്റാ​ൻ ആ​വ​ശ്യം ഉ​യ​രു​ന്ന​ത്. 22 കു​ട്ടി​ക​ളാ​ണ് എ​രു​മ​ക്കൊ​ല്ലി ഗ​വ. യു​പി സ്കൂ​ളി​ൽ പ​ഠി​ക്കു​ന്ന​ത്. നൂ​റു​ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ൾ പ​ഠി​ച്ചി​രു​ന്ന സ്കൂ​ളാ​ണി​ത്.
വ​ന്യ​മൃ​ഗ​ങ്ങ​ളെ ഭ​യ​ന്ന് ര​ക്ഷി​താ​ക്ക​ൾ വി​ദ്യാ​ർ​ഥി​ക​ളെ മ​റ്റ് സ്കൂ​ളി​ലേ​ക്ക് മാ​റ്റു​ന്ന സാ​ഹ​ച​ര്യ​മാ​ണ് നി​ല​നി​ൽ​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം സ്കൂ​ൾ പ​രി​സ​ര​ത്ത് ആ​ന​യെ ക​ണ്ട​തി​നെ​ത്തു​ട​ർ​ന്ന് സ്കൂ​ളി​ന് ലീ​വ് അ​നു​വ​ദി​ച്ചി​രു​ന്നു. സ്കൂ​ളി​ന്‍റെ നാ​ലു​ഭാ​ഗ​വും കാ​ട് ആ​യ​തി​നാ​ൽ വ​ന്യ​മൃ​ഗ​ശ​ല്യം ഈ ​പ്ര​ദേ​ശ​ത്ത് പ​തി​വാ​ണ്. സ്കൂ​ളി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഇ​ത് വ​ലി​യ ഭീ​ഷ​ണി​യാ​ണ് ഉ​യ​ർ​ത്തു​ന്ന​ത്.
സ്കൂ​ൾ മാ​റ്റു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട് എ​ങ്കി​ലും കാ​ര്യ​ക്ഷ​മ​മാ​യി ന​ട​ക്കു​ന്നി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം. സ്കൂ​ൾ മ​റ്റൊ​രു ഇ​ട​ത്തേ​ക്ക് മാ​റ്റു​ന്ന​തി​ൽ ചെ​ന്പ്ര എ​സ്റ്റേ​റ്റ് സ്ഥ​ലം അ​നു​വ​ദി​ക്കാ​മെ​ന്ന് പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നും അ​തി​നു​ള്ള സം​വി​ധാ​ന​ങ്ങ​ൾ എ​ത്ര​യും പെ​ട്ടെ​ന്ന് ഒ​രു​ക്ക​ണ​മെ​ന്നും ആ​ണ് ര​ക്ഷി​താ​ക്ക​ളു​ടെ ആ​വ​ശ്യം.