ക​ണ്ടാ​മ​ല, വേ​ലി​യ​ന്പം പ്ര​ദേ​ശ​ത്ത് കാ​ട്ടാ​നശ​ല്യം രൂ​ക്ഷം
Friday, November 26, 2021 12:59 AM IST
പു​ൽ​പ്പ​ള്ളി: ക​ണ്ടാ​മ​ല, വേ​ലി​യ​ന്പം പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ട്ടാ​ന​ശ​ല്യം രൂ​ക്ഷ​മാ​യി. ക​ഴി​ഞ്ഞ ദി​വ​സം നെ​യ്ക്കു​പ്പ വ​ന​ത്തി​ൽ നി​ന്നും ഇ​റ​ങ്ങി​യ കാ​ട്ടാ​ന​ക​ൾ പ്ര​ദേ​ശ​ത്തെ നി​ര​വ​ധി ക​ർ​ഷ​ക​രു​ടെ കാ​ർ​ഷി​ക വി​ള​ക​ൾ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ചു. പ്ര​ദേ​ശ​ത്തെ ക​ർ​ഷ​ക​രു​ടെ തെ​ങ്ങ്, വാ​ഴ, ചേ​ന, ക​പ്പ, ഇ​ഞ്ചി തു​ട​ങ്ങി​യ കൃ​ഷി​ക​ളാ​ണ് ന​ശി​പ്പി​ച്ച​ത്.
വ​ന​ത്തി​ൽ നി​ല​വി​ൽ ഉ​ണ്ടാ​യി​രു​ന്ന ട്ര​ഞ്ച്, ഫെ​ൻ​സിം​ഗു​ക​ൾ ത​ക​ർ​ത്താ​ണ് ആ​ന​ക്കൂ​ട്ട​ങ്ങ​ൾ കൃ​ഷി​യി​ട​ത്ത് എ​ത്തു​ന്ന​ത്. ഇ​തു​മൂ​ലം ക​ർ​ഷ​ക​ർ​ക്ക് ആ​ന​ക​ളെ തു​ര​ത്താ​ൻ ക​ഴി​യാ​ത്ത​യ​വ​സ്ഥ​യാ​ണ്. പ്ര​ദേ​ശ​ത്ത് ആ​ന​ശ​ല്യം ദി​നം​പ്ര​തി വ​ർ​ധി​ക്കു​ക​യാ​ണ്.
രൂ​ക്ഷ​മാ​യ ആ​ന​ശ​ല്യ​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി ത​വ​ണ വ​ന​വ​കു​പ്പി​ന്‍റെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ക​ർ​ഷ​ക​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ യോ​ഗം ചേ​ർ​ന്നെ​ങ്കി​ലും വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ന് ശാ​ശ്വ​ത​മാ​യ പ​രി​ഹാ​രം കാ​ണു​ന്ന​തി​ന് വ​ന​വ​കു​പ്പി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് യാ​തൊ​രു ന​ട​പ​ടി ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ പ​രാ​തി. സ​ന്ധ്യ​മ​യ​ങ്ങു​ന്ന​തോ​ടെ നെ​യ്ക്കു​പ്പ, പു​ൽ​പ്പ​ള്ളി റോ​ഡി​ൽ ആ​ന​ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ വാ​ഹ​ന​ങ്ങ​ളി​ൽ പോ​ലും ആ​ളു​ക​ൾ​ക്ക് യാ​ത്ര ചെ​യ്യാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്.
ആ​ന​ശ​ല്യം വ​ർ​ധി​ച്ച​തോ​ടെ നെ​ൽ​ക​ർ​ഷ​ക​ർ പാ​ട​ത്ത് കാ​വ​ലി​രു​ന്ന് ആ​ന​യെ തു​ര​ത്തു​ക​യാ​ണ്. ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലി​റ​ങ്ങു​ന്ന കാ​ട്ടാ​ന​ക​ളെ ഉ​ൾ​വ​ന​ത്തി​ലേ​ക്ക് തു​ര​ത്താ​ൻ ന​ട​പ​ടി വേ​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം.