ഉ​ച്ച​ഭ​ക്ഷ​ണച്ചു​മ​ത​ല​യി​ൽ നി​ന്ന് പ്ര​ധാ​ന അ​ധ്യാ​പ​ക​രെ ഒ​ഴി​വാ​ക്ക​ണം: കെ​പി​പി​എ​ച്ച്എ
Friday, November 26, 2021 12:59 AM IST
മാ​ന​ന്ത​വാ​ടി: സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ന​ൽ​കി​വ​രു​ന്ന ഉ​ച്ച​ഭ​ക്ഷ​ണ വി​ത​ര​ണ ചു​മ​ത​ല പ്ര​ധാ​ന​ധ്യാ​പ​ക​രി​ൽ നി​ന്നും പൂ​ർ​ണ​മാ​യി മാ​റ്റ​ണ​മെ​ന്ന് കേ​ര​ള പ്രൈ​വ​റ്റ് പ്രൈ​മ​റി ഹെ​ഡ്മാ​സ്റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ വ​യ​നാ​ട് ജി​ല്ലാ​ക​മ്മി​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ക​മ്മ്യൂ​ണി​റ്റി കി​ച്ച​ൻ സം​വി​ധാ​ന​മോ മ​റ്റേ​തെ​ങ്കി​ലും സം​വി​ധാ​ന​മോ ഉ​പ​യോ​ഗി​ച്ച് ഉ​ച്ച​ഭ​ക്ഷ​ണ​വി​ത​ര​ണം മു​ന്നോ​ട്ടു കൊ​ണ്ടു​പോ​ക​ണ​മെ​ന്നും ഇ​പ്പോ​ഴ​ത്തെ നി​ല​യി​ൽ ഉ​ച്ച​ഭ​ക്ഷ​ണ വ​ത​ര​ണ പ​ദ്ധ​തി പ്ര​ധാ​ന അ​ധ്യാ​പ​ക​രെ വ​ൻ ക​ട​ക്കെ​ണി​യി​ൽ ആ​കു​മെ​ന്നും യോ​ഗം അഭിപ്രായപ്പെട്ടു.
കോ​വി​ഡി​നു ശേ​ഷം സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളെ ബാ​ച്ചു​ക​ൾ ആ​യി തി​രി​ച്ച് ഉ​ച്ച ഭ​ക്ഷ​ണ വി​ത​ര​ണം ന​ട​ത്തു​ന്പോ​ൾ ഇ​പ്പോ​ൾ ക​ന​ത്ത ന​ഷ്ട​മാ​ണ് ഉ​ണ്ടാ​കു​ന്ന​ത്. 2016 ൽ ​തു​ട​ങ്ങി​യ ഉ​ച്ച​ഭ​ക്ഷ​ണ പാ​ച​ക നി​ര​ക്ക് ത​ന്നെ​യാ​ണ് ഇ​പ്പോ​ഴും നി​ല​നി​ൽ​ക്കു​ന്ന​ത്. പാ​ൽ, മു​ട്ട, പ​ച്ച​ക്ക​റി, ഗ്യാ​സ്, മ​സാ​ല​ക​ൾ, എ​ണ്ണ തു​ട​ങ്ങി എ​ല്ലാ​റ്റി​നും വി​ല കു​തി​ച്ച് ക​യ​റി.
300 കു​ട്ടി​ക​ൾ ഒ​രു ബാ​ച്ചി​ൽ വ​രു​ന്ന ഒ​രു വി​ദ്യാ​ല​യ​ത്തി​ൽ ആ​ദ്യ​ത്തെ 150 കു​ട്ടി​ക്ക് എ​ട്ടു​രൂ​പ നി​ര​ക്കി​ൽ 1200 രൂ​പ​യും തു​ട​ർ​ന്നു​വ​രു​ന്ന 150 കു​ട്ടി​ക​ൾ​ക്ക് ഏ​ഴ് രൂ​പ​യും നി​ര​ക്കി​ൽ 1050 രൂ​പ​യും വീ​തം ആ​കെ 2,250 രൂ​പ ആ​ണ് അ​നു​വ​ദി​ക്കു​ന്ന​ത്.പാ​ലു​ള്ള ദി​വ​സം കു​ട്ടി ഒ​ന്നി​ന് 150 മി​ല്ലി​ലി​റ്റ​ർ നി​ര​ക്കി​ൽ 45 ലി​റ്റ​റി​ന് 46 രൂ​പ നി​ര​ക്കി​ൽ 2070 രൂ​പ ചെ​ല​വാ​കും. ഇ​ത്ര​യും കു​ട്ടി​ക​ൾ​ക്ക് പ​ച്ച​ക്ക​റി ഗ്യാ​സ് ക​റി​മ​സാ​ല ക​ൾ തു​ട​ങ്ങി എ​ല്ലാം ക​ണ​ക്കു​കൂ​ട്ടി​യാ​ൽ ഗ​വ. ത​രു​ന്ന തു​ക​യു​ടെ ഇ​ര​ട്ടി ചെ​ല​വാ​കും.
ഭ​ക്ഷ്യ​സു​ര​ക്ഷാ അ​ല​വ​ൻ​സ് നി​ല​നി​ൽ​ക്കെ കു​ട്ടി​ക​ൾ​ക്ക് പാ​ൽ, മു​ട്ട എ​ന്നി​വ ഒ​ഴി​കെ മാ​ത്രം പ്ര​ധാ​നാ​ധ്യാ​പ​ക​ർ ത​യാ​റാ​ക്കി ന​ൽ​കി​യാ​ൽ മ​തി എ​ങ്കി​ൽ ബു​ദ്ധി​മു​ട്ടു​ക​ൾ​ക്ക് ഒ​രു പ​രി​ധി​വ​രെ വ​രെ പ​രി​ഹാ​ര​മാ​കും. മാ​ത്ര​മ​ല്ല ഇ​പ്പോ​ഴ​ത്തെ നി​ര​ക്കി​ൽ പാ​ച​ക ക​ണ്ടി​ജെ​ൻ​സി തു​ക കൂ​ട്ടു​ക​യും വേ​ണം. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബെ​ന്നി ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ജി ജോ​ണ്‍, എ​ൻ.​എം. വ​ർ​ക്കി, ബി​ജു മാ​ത്യു, കെ. ​സി​ന്ധു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.