ആ​രോ​പ​ണ​മു​ന്ന​യി​ക്കു​ന്ന​വ​ർ ക്ഷീ​ര​സം​ഘ​ത്തെ ത​ക​ർ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​വ​രെ​ന്ന് ഭ​ര​ണ​സ​മി​തി
Friday, November 26, 2021 1:01 AM IST
പു​ൽ​പ്പ​ള്ളി: പെ​രി​ക്ക​ല്ലൂ​ർ ക്ഷീ​ര​സം​ഘ​ത്തെ ത​ക​ർ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​വ​രാ​ണ് ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന​തെ​ന്ന് ഭ​ര​ണ​സ​മി​തി യോ​ഗം അ​റി​യി​ച്ചു. സം​ഘ​ത്തി​ലെ ഓ​ഡി​റ്റ് ത​ട​യ​നാ​ണ് ചി​ല​രു​ടെ ശ്ര​മം. ഓ​ഡി​റ്റ് ന​ട​ന്നാ​ൽ മു​ൻ ഭ​ര​ണ​ക​ർ​ത്താ​ക്ക​ളി​ൽ ചി​ല​ർ കു​ടു​ങ്ങു​മെ​ന്ന ഭ​യ​മാ​ണ് ഇ​തി​ന് പി​ന്നി​ൽ. 12 വ​ർ​ഷ​മാ​യി ഓ​ഡി​റ്റ് മു​ട​ങ്ങി കി​ട​ക്കു​ക​യാ​ണ്. ഇ​വ​ർ​ക്കെ​തി​രെ ഒ​റ്റ​ക്കെ​ട്ടാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ ഭ​ര​ണ സ​മി​തി തീ​രു​മാ​നി​ച്ചു. സം​ഘ​ത്തി​ൽ സ്ഥി​രം സെ​ക്ര​ട്ട​റി​യി​ല്ലാ​തെ ഓ​ഡി​റ്റ് ന​ട​ത്താ​നാ​വി​ല്ലെ​ന്ന സ​ഹ​ക​ര​ണ നി​യ​മം ക​ണ​ക്കി​ലെ​ടു​ത്താ​ണ് സെ​ക്ര​ട്ട​റി​യെ നി​യ​മി​ക്കാ​നു​ള്ള ശ്ര​മം ന​ട​ത്തു​ന്ന​ത്.
ജോ​സ് കു​ന്ന​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ബി സെ​ബാ​സ്റ്റ്യ​ൻ, വി​ജ​യ​കു​മാ​ർ, പീ​റ്റ​ർ വ​ട്ട​മ​റ്റം, സൈ​മ​ണ്‍ വ​ട്ടു​ക്കു​ളം, ഷൈ​ജി വ​ല്ല​ത്ത്, ബി​ജി പു​റ​ക്കാ​ട്ട്, സി​സി​ലി മ​ണ​മേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.