ഗ​ർ​ഭ​സ്ഥ ശി​ശു​വും മാ​താ​വും മ​രി​ച്ച സം​ഭ​വം: പ്ര​തി പി​ടി​യി​ലെ​ന്ന് സൂ​ച​ന
Saturday, November 27, 2021 12:34 AM IST
മാ​ന​ന്ത​വാ​ടി: ഗ​ർ​ഭ​സ്ഥ ശി​ശു​വും മാ​താ​വും മ​രി​ച്ച സം​ഭ​വം പ്ര​തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ഒ​ട്ടോ ഡ്രൈ​വ​ർ പോ​ലീ​സ് വ​ല​യി​ലാ​യ​താ​യി സൂ​ച​ന. എ​ട​വ​ക പ​ള​ളി​ക്ക​ൽ റി​നി​യും ന​വ​ജാ​ത ശി​ശു​വും മ​രി​ച്ച സം​ഭ​വ​ത്തി​ലാ​ണ് ഓ​ട്ടോ ഡ്രൈ​വ​ർ ക​സ്റ്റ​ഡി​യി​ലാ​യ​താ​യി സൂ​ച​ന​യു​ള്ള​ത്. മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത ആ​രോ​പി​ച്ച് കോ​ണ്‍​ഗ്ര​സും ബി​ജെ​പി​യും രം​ഗ​ത്ത് എ​ത്തി​യി​രു​ന്നു.
ഗ​ർ​ഭ​സ്ഥ​ശി​ശു​വും മാ​താ​വും ചി​കി​ത്സി​യി​ലി​രി​ക്കെ ഒ​രാ​ഴ്ച മു​ൻ​പ് മ​രി​ച്ച​ത്. മ​ര​ണ​ത്തി​ൽ ഏ​റെ ദു​രൂ​ഹ​ത​ക​ളും ആ​രോ​പി​ക്ക​പ്പെ​ട്ടി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് എ​ട​വ​ക മൂ​ളി​ത്തോ​ട് പ​ള്ളി​ക്ക​ൽ ദേ​വ​സ്യ​യു​ടെ​യും മേ​രി​യു​ടെ​യും മ​ക​ൾ റി​നി (35)മ​രി​ച്ച​ത്. ശ​ക്ത​മാ​യ പ​നി​യും ഛർ​ദ്ദി​യും ബാ​ധി​ച്ച് ഈ ​മാ​സം 18 നാ​ണ് മാ​ന​ന്ത​വാ​ടി​യി​ലെ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. രോ​ഗം മൂ​ർ​ച്ഛി​ച്ച​തി​നെ തു​ട​ർ​ന്ന് 19 ന് ​കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. രാ​വി​ലെ ഗ​ർ​ഭ​സ്ഥ ശി​ശു​വും പി​ന്നാ​ലേ മാ​താ​വും മ​രി​ച്ചു.
മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത ഉ​ന്ന​യി​ച്ച​തോ​ടെ മാ​ന​ന്ത​വാ​ടി പോ​ലീ​സ് അ​സ്വ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സ്‌​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്. അ​ന്ന് ത​ന്നെ ജാ​ത ശി​ശു​വി​ന്‍റെ ഡി​എ​ൻ​എ ടെ​സ്റ്റ് പോ​ലീ​സ് ന​ട​ത്തി​യി​രു​ന്നു. ഒ​ട്ടോ ഡ്രൈ​വ​റു​ടെ ഡി​എ​ൻ​എ ടെ​സ്റ്റ് ന​ട​ത്താ​ൻ പോ​ലീ​സ് ശ്ര​മി​ച്ചെ​ങ്കി​ലും ഓ​ട്ടോ ഡ്രൈ​വ​ർ ഒ​ളി​വി​ൽ പോ​വു​ക​യാ​യി​രു​ന്നു. മ​രി​ക്കു​ന്ന​തി​ന് മു​ൻ​പ് ജൂ​സ് പോ​ലു​ള്ള വെ​ള്ളം ഓ​ട്ടോ ഡ്രൈ​വ​ർ റി​നി​ക്ക് ന​ൽ​കി​യ​താ​യി മാ​താ​വ് മേ​രി പ​റ​ഞ്ഞു. പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് ല​ഭി​ച്ചി​ല്ലെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.