ക​ൽ​പ്പ​റ്റ​യി​ൽ ഗാ​ന്ധി പ്ര​തി​മ സ്ഥാ​പി​ക്ക​ണം: ഗാ​ന്ധി ദ​ർ​ശ​ൻ വേ​ദി
Saturday, November 27, 2021 12:34 AM IST
ക​ൽ​പ്പ​റ്റ: ക​ൽ​പ്പ​റ്റ​യി​ൽ ഗാ​ന്ധി പ്ര​തി​മ സ്ഥാ​പി​ക്ക​ണ​മെ​ന്ന് കേ​ര​ള ഗാ​ന്ധി ദ​ർ​ശ​ൻ വേ​ദി ക​ൽ​പ്പ​റ്റ നി​യോ​ജ​ക മ​ണ്ഡ​ലം ക​ണ്‍​വ​ൻ​ഷ​ൻ പ്ര​മേ​യ​ത്തി​ലൂ​ടെ ന​ഗ​ര​സ​ഭ​യോ​ട് അ​ഭ്യ​ർ​ത്ഥി​ച്ചു. വി​ഭ​ജ​ന​ത്തി​ന്‍റെ രാ​ഷ്ട്രീ​യ​വും വ​ർ​ഗീ​യ ശ​ക്തി​ക​ളും സ​മൂ​ഹ​ത്തെ മ​ലീ​മ​സ​മാ​ക്കു​ന്ന ഇ​ന്ന​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ ഗാ​ന്ധി​ജി​യാ​ണ് നേ​രാ​യ മാ​ർ​ഗ​മെ​ന്ന് വ​ള​രു​ന്ന ത​ല​മു​റ​യെ ഓ​ർ​മ​പ്പെ​ടു​ത്തേ​ണ്ട​ത് ദേ​ശ​സ്നേ​ഹി​ക​ളു​ടെ മു​ഴു​വ​ൻ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷം​ഷാ​ദ് മ​ര​യ്ക്കാ​ർ പ​റ​ഞ്ഞു. ക​ണ്‍​വെ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ പാ​ലം​പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​നു​കാ​ലി​ക ഇ​ന്ത്യ​ൻ സാ​ഹ​ച​ര്യ​ത്തി​ൽ ഗാ​ന്ധി​ജി​യു​ടെ പ്ര​സ​ക്തി എ​ന്ന വി​ഷ​യ​ത്തി​ൽ ജ​വ​ഹ​ർ ബാ​ൽ​മ​ഞ്ച് ജി​ല്ല ചെ​യ​ർ​മാ​ൻ ഷാ​ഫി പു​ൽ​പാ​റ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഗാ​ന്ധി ദ​ർ​ശ​ൻ​വേ​ദി ജി​ല്ല ചെ​യ​ർ​മാ​ൻ ഇ.​വി. ഏ​ബ്രാ​ഹം, സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം കു​ര്യാ​ക്കോ​സ് ആ​ന്‍റ​ണി, നി​യോ​ജ​ക മ​ണ്ഡ​ലം സെ​ക്ര​ട്ട​റി പ്ര​മോ​ദ് ജി. ​തൃ​ക്കൈ​പ്പ​റ്റ, വി​നി എ​സ്. നാ​യ​ർ, ഗി​രി​ജ സ​തീ​ഷ്, ബെ​ന്നി വ​ട്ട​പ​റ​ന്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.