നീലഗിരി ജി​ല്ലാ ക​ള​ക്ട​ർ ജെ. ​ഇ​ന്ന​സെ​ന്‍റ് ദി​വ്യ പ​ടി​യി​റ​ങ്ങി
Saturday, November 27, 2021 12:34 AM IST
ഗൂ​ഡ​ല്ലൂ​ർ: നീ​ല​ഗി​രി ജി​ല്ലാ ക​ള​ക്ട​ർ ജെ. ​ഇ​ന്ന​സെ​ന്‍റ് ദി​വ്യ പ​ടി​യി​റ​ങ്ങി. 2017 ജൂ​ലൈ 10നാ​ണ് ഇ​ന്ന​സെ​ന്‍റ് ദി​വ്യ നീ​ല​ഗി​രി ജി​ല്ലാ ക​ള​ക്ട​റാ​യി നി​യ​മി​ത​യാ​യ​ത്. ഇ​ന്ന​സെ​ന്‍റ് ദി​വ്യ​യെ സ്ഥ​ലം മാ​റ്റാ​ൻ സു​പ്രീം കോ​ട​തി​യു​ടെ അ​നു​മ​തി ല​ഭി​ച്ചി​രു​ന്നി​ല്ല. മ​സി​ന​ഗു​ഡി മേ​ഖ​ല​യി​ലെ ആ​ന​ത്താ​ര​യി​ലെ അ​ന​ധി​കൃ​ത റി​സോ​ർ​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ് സു​പ്രീം കോ​ട​തി​യി​ൽ ന​ട​ന്നു വ​രു​ന്ന​ത് കാ​ര​ണം പെ​ട്ടെ​ന്ന് ജി​ല്ലാ ക​ല​ക്ട​റെ സ്ഥ​ലം മാ​റ്റാ​ൻ പ​റ്റി​ല്ലെ​ന്ന് സു​പ്രീം കോ​ട​തി നേ​ര​ത്തെ ത​മി​ഴ്നാ​ട് സ​ർ​ക്കാ​രി​നെ അറിയിച്ചി​രു​ന്നു.
എ​ന്നാ​ൽ ക​ഴി​ഞ്ഞ ആ​ഴ്ച ഇ​ന്ന​സെ​ന്‍റ് ദി​വ്യ​യെ മാ​റ്റാ​ൻ സു​പ്രീം കോ​ട​തി അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് ഇ​വ​രെ മാ​റ്റാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ന​സെ​ന്‍റ് ദി​വ്യ​ക്ക് ഇ​തു​വ​രെ പു​തി​യ നി​യ​മ​നം ല​ഭി​ച്ചി​ട്ടി​ല്ല.