മ​ക​ളു​ടെ മ​ര​ണ​ത്തി​ൽ നീ​തി നി​ഷേ​ധി​ക്ക​പ്പെ​ടു​ന്നു​വെ​ന്ന്
Saturday, November 27, 2021 12:36 AM IST
ക​ൽ​പ്പ​റ്റ: മ​ക​ളു​ടെ മ​ര​ണ​ത്തി​ൽ നീ​തി നി​ഷേ​ധി​ക്ക​പ്പെ​ടു​ന്നു​വെ​ന്ന് പി​താ​വ്. മേ​പ്പാ​ടി റി​പ്പ​ണ്‍ പു​തു​ക്കാ​ട് സ്വ​ദേ​ശി അ​ബ്ദു​ള്ള​യാ​ണ് 2020 ജൂ​ണ്‍ 18ന് ​ഗൂ​ഡ​ല്ലൂ​രി​ൽ മ​ര​ണ​പ്പെ​ട്ട മ​ക​ൾ ഫ​ർ​സാ​ന​യു​ടെ മ​ര​ണ​ത്തി​ന് ഉ​ത്ത​രാ​വ​ദി​ക​ളെ നി​യ​മ​ത്തി​ന് മു​ന്നി​ലെ​ത്തി​ക്കാ​ൻ 17 മാ​സ​മാ​യി പ്രയതിനിക്കുന്നത്്. ആ​ത്മ​ഹ​ത്യ ചെ​യ്തെ​ന്ന് പ​റ​യു​ന്ന ത​ന്‍റെ മ​ക​ളു​ടെ പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് പോ​ലും നി​ഷേ​ധി​ക്ക​പ്പെ​ട്ടെ​ന്നും 11 മാ​സ​ത്തി​ന് ശേ​ഷം എം.​വി. ശ്രേ​യാം​സ്കു​മാ​ർ എം​പി​യു​ടെ ഇ​ട​പെ​ട​ലി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഫോ​ണി​ലേ​ക്ക് അ​യ​ച്ചു​ന​ൽ​കി​യ പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ സ്വ​കാ​ര്യ​ഭാ​ഗ​ങ്ങ​ളി​ല​ട​ക്കം ക​ടു​ത്ത ശാ​രീ​രി​ക പീ​ഡ​ന​ങ്ങ​ൾ​ക്ക് ഇ​ര​യാ​ക്ക​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും പി​താ​വ് അ​ബ്ദു​ള്ള വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
മ​ക​ൾ തൂ​ങ്ങി മ​രി​ച്ച​താ​യി ഭ​ർ​ത്താ​വൊ​ഴി​കെ മ​റ്റാ​രും ക​ണ്ടി​ട്ടി​ല്ല. മ​ക​ളു​ടെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി അ​ന്വേ​ഷ​ണ​മാ​വ​ശ്യ​പ്പെ​ട്ട് ക​ള​ക്ട​ർ, എ​സ്പി, ഡി​വൈ​എ​സ്പി എ​ന്നി​വ​ർ​ക്ക് പ​രാ​തി​ക​ള​യ​ച്ചി​രു​ന്നെ​ങ്കി​ലും ന​ട​പ​ടി​യി​ല്ല. അ​ന്വേ​ഷ​ണ​മാ​വ​ശ്യ​പ്പെ​ട്ട് ത​മി​ഴ്നാ​ട് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​ട്ടു​ണ്ട്. സ​ത്യ​സ​ന്ധ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും മ​ക​ൾ​ക്ക് നീ​തി ല​ഭ്യ​മാ​കു​ന്ന​ത് സം​ബ​ന്ധി​ച്ച് ത​മി​ഴ്നാ​ട് സ​ർ​ക്കാ​രി​ന്‍റെ ഇ​ട​പെ​ട​ൽ സാ​ധ്യ​മാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള മു​ഖ്യ​മ​ന്ത്രി​ക്കും വ​യ​നാ​ട് എം​പി​ക്കും പ​രാ​തി ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.