പു​ഴ​ക​ളിലെ ത​ട​യ​ണ​ക​ൾ അ​നാ​വ​ശ്യ​വും നാ​ശ​ത്തി​ന് വ​ഴി​വ​യ്ക്കു​ന്ന​തും: ഡോ. ​രാ​ജേ​ന്ദ്ര സിം​ഗ്
Saturday, November 27, 2021 12:36 AM IST
മാ​ന​ന്ത​വാ​ടി: ജ​ല സം​ര​ക്ഷ​ണ​ത്തി​നാ​യി കേ​ര​ള​ത്തി​ലെ പു​ഴ​ക​ളി​ൽ നി​ർ​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ത​ട​യ​ണ​ക​ൾ അ​നാ​വ​ശ്യ​വും പു​ഴ​ക​ളു​ടെ നാ​ശ​ത്തി​ന് വ​ഴി​വ​യ്ക്കു​ന്ന​തു​മാ​ണെ​ന്ന് മാ​ഗ്സെ​സെ അ​വാ​ർ​ഡ് ജേ​താ​വും ജ​ല​സം​ര​ക്ഷ​ക​നു​മാ​യ ഡോ. ​രാ​ജേ​ന്ദ്ര സിം​ഗ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.
ക​ബ​നീ ന​ദി​യി​ൽ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന ജ​ല​സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ടു​ത്ത​റി​യു​ന്ന​ത്തി​നും പൊ​തു​ജ​ന​ങ്ങ​ളു​മാ​യി സം​വ​ദി​ക്കു​ന്ന​തി​നു​മാ​യി വ​യ​നാ​ട്ടി​ലെ​ത്തി​യ അ​ദ്ദേ​ഹം മാ​ന​ന്ത​വാ​ടി പ​ഴ​ശി ഗ്ര​ന്ഥ​ശാ​ല​യി​ൽ ന​ട​ന്ന ന​ദി സം​ര​ക്ഷ​ണ സ​ദ​സി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു. പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളും ത​ട​യ​ണ​ക​ളും അ​ദ്ദേ​ഹം സ​ന്ദ​ർ​ശി​ച്ചു. ഗ്ര​ന്ഥാ​ല​യം പ്ര​സി​ഡ​ന്‍റ് കെ. ​ഷ​ബി​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം. ​ഗം​ഗാ​ധ​ര​ൻ, പി.​ടി. ജോ​ണ്‍, വി.​കെ. പ്ര​സാ​ദ്, ഷാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.