ഭ​ക്ഷ്യ​സ്ഥാ​പ​ന​ങ്ങ​ളി​ൽ മെ​ഡി​ക്ക​ൽ ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധ​മാ​ക്കും
Saturday, November 27, 2021 12:36 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ലെ എ​ല്ലാ ഭ​ക്ഷ്യ ഉ​ത്പാ​ദ​ന/​വി​ത​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലും മെ​ഡി​ക്ക​ൽ ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധ​മാ​ക്കു​ന്നു. ക​ല​ക്‌​ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ചേ​ർ​ന്ന ജി​ല്ലാ ഭ​ക്ഷ്യ സു​ര​ക്ഷാ ഉ​പ​ദേ​ശ​ക സ​മി​തി യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ഇ​തോ​ടൊ​പ്പം ഭ​ക്ഷ​ണ പ​ദാ​ർ​ത്ഥ​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്കു​ന്ന​തി​ന് വേ​ണ്ടി ജി​ല്ല​യി​ൽ ഭ​ക്ഷ്യ സു​ര​ക്ഷാ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കു​വാ​നും ലൈ​സ​ൻ​സ്/​ര​ജി​സ​ട്രേ​ഷ​ൻ ഇ​ല്ലാ​ത്ത സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രേ ഭ​ക്ഷ്യ സു​ര​ക്ഷാ ഗു​ണ​നി​ല​വാ​ര നി​യ​പ്ര​കാ​ര​മു​ള​ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നും തീ​രു​മാ​നി​ച്ചു.
സ്ഥാ​പ​ന​ങ്ങ​ളി​ൽ വി​വി​ധ വ​കു​പ്പു​ക​ളു​മാ​യി ചേ​ർ​ന്ന് സം​യു​ക്ത പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ന്ന​തി​ന് വേ​ണ്ടി പ്ര​ത്യേ​കം സ്ക്വാ​ഡു​ക​ൾ രൂ​പീ​ക​രി​ക്കും. അ​ങ്ക​ണ​വാ​ടി​ക​ളി​ലും ന്യൂ​ട്രീ​മി​ക്സ് നി​ർ​മാ​ണ യൂ​ണി​റ്റു​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തും. ഭ​ക്ഷ​ണ ഉ​ത്പാ​ദ​ന/​വി​ത​ര​ണ സ്ഥാ​പ​ന​ങ്ങ​ളെ​ക്കു​റി​ച്ച് പൊ​തു​ജ​ന​ങ്ങ​ൾ​ക്കു​ള​ള പ​രാ​തി​ക​ൾ (1800 425 1125) എ​ന്ന ടോ​ൾ ഫ്രീ ​ന​ന്പ​റി​ൽ നേ​രി​ട്ട് വി​ളി​ച്ച​റി​യി​ക്കാം. ഈ ​ടോ​ൾ ഫ്രീ ​ന​ന്പ​ർ ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളി​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ കാ​ണു​ന്ന​വി​ധം വ​ലു​താ​യി പ്ര​ദ​ർ​ശി​പ്പി​ക്കേ​ണ്ട​താ​ണെ​ന്നും സ​മി​തി നി​ർ​ദേ​ശി​ച്ചു.
യോ​ഗ​ത്തി​ൽ എ​ഡി​എം എ​ൻ.​ഐ. ഷാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഭ​ക്ഷ്യ സു​ര​ക്ഷാ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ കെ.​കെ. അ​നി​ല​ൻ, പോ​ലീ​സ്, ആ​രോ​ഗ്യം, കൃ​ഷി, വ്യ​വ​സാ​യം, സ​പ്ലൈ ഓ​ഫീ​സ്, വ​നി​താ ശി​ശു ക്ഷേ​മം എ​ന്നീ വ​കു​പ്പു​ക​ളി​ലെ പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു.