കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ പ്ര​ഫ​ഷ​ണ​ലി​സം അ​നി​വാ​ര്യം: ജോ​മി മാ​ത്യു
Sunday, November 28, 2021 12:21 AM IST
പു​ൽ​പ്പ​ള്ളി: നൂ​ത​ന​മാ​യ കൃ​ഷി​രീ​തി​യും പ്ര​ഫ​ഷ​ണ​ലി​സ​വും കൂ​ടി​ച്ചേ​ർ​ന്നെ​ങ്കി​ൽ മാ​ത്ര​മേ ക​ർ​ഷ​ക​ര​ക്ഷ കൈ​വ​രി​ക്കാ​നാ​കു​വെ​ന്ന് ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ഗ്ലോ​ബ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​മി മാ​ത്യു അ​ഭി​പ്രാ​യ​പ്പെ​ട്ടു. ശാ​സ്ത്ര​രീ​യ​മാ​യ കൃ​ഷി​രീ​തി​യി​ലൂ​ടെ മി​ക​ച്ച വി​ജ​യം കൈ​വ​രി​ക്കാ​ൻ ത​ന്നെ സ​ഹാ​യി​ച്ച​ത് ഈ ​പ്ര​ഫ​ഷ​ന​ലി​സ​മാ​ണെ​ന്ന് പ്ര​മു​ഖ പ്ലാ​ന്‍റ​റും ഭ​ദ്രാ​വ​തി രൂ​പ​ത പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി​യു​മാ​യ അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ബ​ത്തേ​രി മേ​ഖ​ല പ്ര​ധി​നി​ധി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് മാ​ന​ന്ത​വാ​ടി രൂ​പ​ത പ്ര​സി​ഡ​ന്‍റ് ഡോ.​കെ.​പി. സാ​ജു, ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ബി മു​ക്കാ​ട്ടു​കാ​വു​ങ്ക​ൽ, ദു​ബാ​യ് റീ​ജി​യ​ൻ ഗ്ലോ​ബ​ൽ സെ​ക്ര​ട്ട​റി ര​ഞ്ജി​ത്ത് ജോ​സ​ഫ്, ഫൊ​റോ​ന വി​കാ​രി ഫാ. ​ജെ​യിം​സ് പു​ത്ത​ൻ​പ​റ​ന്പി​ൽ, മേ​ഖ​ല ഡ​യ​റ​ക്ട​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ഉ​ണ്ണി​യാ​പ്പി​ള്ളി, അ​ഡ്വ. ജി​ജി​ൽ ജോ​സ​ഫ്, സെ​ബാ​സ്റ്റ്യ​ൻ പു​ര​ക്ക​ൽ, ജോ​ണ്‍​സ​ണ്‍ തൊ​ഴു​ത്തി​ങ്ക​ൽ, ചാ​ർ​ലി വ​ടാ​ശേ​രി, തോ​മ​സ് പ​ട്ട​മ​ന, ജോ​യി പു​ളി​ക്ക​ൻ, ഡേ​വി മ​ങ്കൂ​ഴ, മോ​ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.