വെ​ള്ള​മു​ണ്ട സ്കൂ​ൾ കെ​ട്ടി​ട നി​ർ​മാ​ണം: വി​വാ​ദ​ങ്ങ​ൾ അ​നാ​വ​ശ്യ​മെ​ന്ന് പി​ടി​എ
Monday, November 29, 2021 12:16 AM IST
വെ​ള്ള​മു​ണ്ട: ഗ​വ​ണ്‍​മെ​ന്‍റ് യു​പി സ്കൂ​ളി​ൽ പു​തി​യ കെ​ട്ടി​ട നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദം മു​റു​കു​ന്നു. സ്കൂ​ളി​ന്‍റെ കൈ​വ​ശ​മു​ള്ള ഗ്രൗ​ണ്ടി​ൽ കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​തി​നെ​തി​രെ​യും അ​നു​കൂ​ലി​ച്ചു​മാ​ണ് നാ​ട്ടു​കാ​രി​ൽ വി​വാ​ദ​മു​യ​ർ​ന്നി​രി​ക്കു​ന്ന​ത്. എ​ഴു​ന്നൂ​റോ​ളം വി​ദ്യാ​ർ​ഥി​ക​ൾ പ​ഠി​ക്കു​ന്ന വെ​ള്ള​മു​ണ്ട ഗ​വ. യു​പി സ്കൂ​ളി​ൽ ക്ലാ​സ് മു​റി​ക​ളു​ടെ കു​റ​വ് വ​ർ​ഷ​ങ്ങ​ളാ​യി അ​നു​ഭ​വി​ക്കു​ന്ന ബു​ദ്ധി​മു​ട്ടാ​ണ്. ര​ണ്ട് വ​ർ​ഷം മു​ന്പ് കാ​ല​വ​ർ​ഷ​ത്തി​ൽ മ​ണ്ണി​ടി​ഞ്ഞ് കെ​ട്ടി​ടം അ​പ​ക​ടാ​വ​സ്ഥ​യി​ലു​മാ​യ​തോ​ടെ പ​ഠ​ന സൗ​ക​ര്യം തീ​രെ കു​റ​ഞ്ഞു.

കോ​വി​ഡി​ന് ശേ​ഷം സ്കൂ​ൾ പൂ​ർ​ണ​ണ​തോ​തി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കേ​ണ്ടി വ​ന്നാ​ൽ പ​കു​തി കു​ട്ടി​ക​ൾ​ക്ക് പോ​ലും പ​ഠി​ക്കാ​നു​ള്ള സൗ​ക​ര്യം നി​ല​വി​ലി​ല്ലെ​ന്ന് പി​ടി​എ പ​റ​യു​ന്നു. ഇ​തി​ന് പ​രി​ഹാ​ര​മാ​യി​ട്ടാ​ണ് സ്ഥ​ലം എം​എ​ൽ​എ ഒ.​ആ​ർ. കേ​ളു മു​ൻ​കൈ​യ്യെ​ടു​ത്ത് കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​നാ​യി ഒ​രു കോ​ടി​യോ​ളം രൂ​പാ ഫ​ണ്ട​നു​വ​ദി​ച്ച​ത്. സ്കൂ​ളി​ന്‍റെ കൈ​വ​ശ​മു​ള്ള കു​ട്ടി​ക​ളു​ടെ ക​ളി സ്ഥ​ല​ത്തി​ന് പ​ര​മാ​വ​ധി കോ​ട്ടം ത​ട്ടാ​തെ ര​ണ്ട് നി​ല​ക​ളി​ലാ​യി ആ​റ് ക്ലാ​സ്മു​റി​ക​ളു​ള്ള പ​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ. പി​ടി​എ യു​ടെ​യും സ്കൂ​ൾ വി​ക​സ​ന സ​മി​തി​യു​ടെ​യും സം​യു​ക്ത യോ​ഗം തീ​രു​മാ​നി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ സ്കൂ​ൾ ഗ്രൗ​ണ്ടു​ക​ളി​ൽ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പാ​ടി​ല്ലെ​ന്ന നി​ർ​ദ്ദേ​ശം കാ​റ്റി​ൽ​പ​റ​ത്തി​യാ​ണ് ഇ​വി​ടെ കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​തെ​ന്നും, പ്ര​ദേ​ശ​വാ​സി​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും കാ​യി​ക​വി​നോ​ദ​ത്തി​നു​ള്ള ഏ​ക ആ​ശ്ര​യ​മാ​യ ഗ്രൗ​ണ്ട​ൽ കെ​ട്ടി​ട നി​ർ​മാ​ണം അ​നു​വ​ദി​ക്കി​ല്ലെ​ന്നു​മാ​ണ് ഇ​തി​നെ​തി​രെ രൂ​പം കൊ​ണ്ട ആ​ക്ഷ​ൻ ക​മ്മ​റ്റി​യു​ടെ നി​ല​പാ​ട്.

പ​ക​രം ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ചു​നീ​ക്കി പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്ക​ണ​മെ​ന്നും ഇ​വ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു. ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ച് ഇ​വ​ർ അ​ധി​കൃ​ത​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ മ​റ്റ് സ്ഥ​ല​മി​ല്ലാ​ത്ത​തി​നാ​ൽ സ്കൂ​ളി​ന്‍റെ കൈ​വ​ശ​മു​ള്ള ഭൂ​മി​യി​ൽ കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ ത​ന്നെ​യാ​ണ് പി​ടി​എ യു​ടെ​യും സ്കൂ​ൾ വി​ക​സ​ന​സ​മി​തി​യു​ടെ​യും തീ​രു​മാ​നം.