സി​പി​എം ക​ണ്ണ​ട​ച്ച് ഇ​രു​ട്ടാ​ക്കു​ന്നു: മീ​ന​ങ്ങാ​ടി ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി
Monday, November 29, 2021 12:19 AM IST
പു​ൽ​പ്പ​ള്ളി: ക​ട​മാ​ൻ​തോ​ട് പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​പി​എം ന​ട​ത്തു​ന്ന പ്ര​സ്താ​വ​ന​ക​ളി​ലൂ​ടെ അ​വ​ർ സ്വ​യം പ​രി​ഹാ​സ്യ​രാ​കു​ക​യാ​ണെ​ന്നു മീ​ന​ങ്ങാ​ടി ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി. ക​ട​മാ​ൻ​തോ​ട് പ​ദ്ധ​തി​യു​ടെ അ​കാ​ര​ണ​മാ​യ കാ​ല​താ​മ​സം സ്ഥ​ലം എം​എ​ൽ​എ യു​ടെ മേ​ൽ പ​ഴി​ചാ​രി സി​പി​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ വെ​ള്ള പൂ​ശാ​നു​ള്ള ശ്ര​മം കോ​ണ്‍​ഗ്ര​സ് അ​നു​വ​ദി​ക്കി​ല്ല. പു​ൽ​പ്പള്ളി​യി​ലെ​യും മു​ള്ള​ൻ​കൊ​ല്ലി​യി​ലെ​യും ക​ർ​ഷ​ക​ർ​ക്ക് മു​ൻ​പി​ൽ ന​ട​ത്തു​ന്ന പൊ​റാ​ട്ടു നാ​ട​കം അ​വ​സാ​നി​പ്പി​ച്ച് ക​ട​മ​ൻ​തോ​ട് പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​ക്കാ​ർ ത​ല​ത്തി​ൽ എ​ന്തെ​ങ്കി​ലും ച​ർ​ച്ച ന​ട​ത്തി​യി​ട്ടു​ണ്ടോ എ​ന്നു വെ​ളി​പ്പെ​ടു​ത്താ​ൻ സി​പി​എം ത​യാ​റാ​ക​ണം. മ​റ്റെ​ല്ലാ പ​ദ്ധ​തി​ക​ളെ​കു​റി​ച്ചും നി​യ​മ​സ​ഭ​യി​ൽ പ​രാ​മ​ർ​ശി​കു​ന്പോ​ഴും ക​ട​മ​ൻ​തോ​ടു പ​ദ്ധ​തി​യെ സ​ർ​ക്കാ​ർ എ​ന്തു കൊ​ണ്ടാ​ണ് അ​വ​ഗ​ണി​ക്കു​ന്ന​തെ​ന്നു ക​ർ​ഷ​ക​രോ​ട് പ​റ​യ​ണ്ട ബാ​ധ്യ​ത ഭ​ര​ണ​ക​ക്ഷി​യാ​യ ക​മ്മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​ക്കു​ണ്ട്.
ക​ട​മാ​ൻ​തോ​ട് പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ർ​ഷ​ക​രു​ടെ ആ​ശ​ങ്ക​യാ​ക​റ്റേ​ണ്ട​ത് സ​ർ​ക്കാ​രി​ന്‍റെ പ്ര​തി​ബ​ദ്ധ​ത​യാ​ണ്.​സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ അ​ല​സ​വും അ​ഴി​മ​തി നി​റ​ഞ്ഞ​തു​മാ​യ ഭ​ര​ണ​ത്തി​ൽ സ​ഹി​കെ​ട്ട ക​ർ​ഷ​ക​രു​ടെ പ്ര​ധി​ഷേ​ധം ഉ​യ​ർ​ന്നു ക​ഴി​ഞ്ഞു. കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു​ങ്ങു​ന്ന ക​ർ​ഷ​ക പ്ര​ക്ഷോ​ഭ​ങ്ങ​ളെ ഭ​യ​ന്ന്, ഇ​ട​തു​പ​ക്ഷം ന​ട​ത്തു​ന്ന ഇ​ത്ത​രം അ​സം​ബ​ന്ധ നീ​ക്ക​ങ്ങ​ൾ ​ഐ.സി. ​ബാ​ല​കൃ​ഷ്ണൻ എംഎൽഎ യെ ല​ക്ഷ്യം വെ​ച്ചാ​വു​ന്പോ​ൾ അ​ർ​ഹി​ക്കു​ന്ന അ​വ​ജ്ഞ​യോ​ടെ ജ​നം പു​ച്ഛി​ച്ചു ത​ള്ളും.
സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ക​ർ​ഷ​ക വി​രു​ദ്ധ ഭ​ര​ണ​ത്തി​നെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ളു​മാ​യി മു​ൻ​പോ​ട്ട് പോ​കു​മെ​ന്ന് മീ​ന​ങ്ങാ​ടി ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി അ​റി​യി​ച്ചു. ജോ​സ​ഫ് പേ​രു​വേ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ.പി. ​ഇ​ബ്രാ​ഹിം, മ​ണി പ​ന്പ​നാ​ൽ എ​ന്നി​വ​ർ പ്രസംഗിച്ചു.