പ​യ്യ​ന്പ​ള്ളി -കാ​പ്പി​സെ​റ്റ് റോ​ഡ് നി​ർ​മാ​ണ പ്ര​വൃ​ത്തി ആ​രം​ഭി​ച്ചു
Tuesday, November 30, 2021 12:20 AM IST
മാ​ന​ന്ത​വാ​ടി: കി​ഫ്ബി ധ​ന​സ​ഹാ​യ​ത്താ​ൽ ഉ​ന്ന​ത നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തു​ന്ന പ​യ്യ​ന്പ​ള്ളി-​കാ​പ്പി​സെ​റ്റ് റോ​ഡി​ന്‍റെ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ ആ​രം​ഭി​ച്ചു. പ​യ്യ​ന്പ​ള്ളി, ദാ​സ​ന​ക്ക​ര, പാ​ക്കം, പു​ൽ​പ​ള്ളി ടൗ​ണ്‍ വ​ഴി കാ​പ്പി​സെ​റ്റ് വ​ര​യാ​ണ് റോ​ഡ് ന​വീ​ക​ര​ണ പ്ര​വൃ​ത്തി ന​ട​ക്കു​ന്ന​ത്. പ​തി​നാ​റ് കി​ലോ​മീ​റ്റ​ർ ദൂ​ര​മാ​ണ് റോ​ഡ് ന​വീ​ക​രി​ക്കു​ക. 40 കോ​ടി​യോ​ളം രൂ​പ​യാ​ണ് പ​ദ്ധ​തി​ക്കാ​യി കി​ഫ്ബി വ​ക​യി​രു​ത്തി​യി​ട്ടു​ള്ള​ത്. കേ​ര​ള റോ​ഡ് ഫ​ണ്ട് ബോ​ർ​ഡി​ന്‍റെ പ്രൊ​ജ​ക്റ്റ് മാ​നേ​ജ്മെ​ന്‍റ് യൂ​ണി​റ്റ് ആ​ണ് പ​ദ്ധ​തി​ക്കു മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന​ത്.

ഉൗ​രാ​ളു​ങ്ക​ൽ ലേ​ബ​ർ കോ​ണ്‍​ട്രാ​ക്ടേഴ്സ് കോ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി ആ​ണ് പ്ര​വ​ർ​ത്തി​യു​ടെ ക​രാ​ർ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഒ​ന്ന​ര വ​ർ​ഷ​മാ​ണ് പ​ദ്ധ​തി​യു​ടെ ക​രാ​ർ കാ​ലാ​വ​ധി. പ​ര​മാ​വ​ധി വേ​ഗ​ത്തി​ൽ പ​ദ്ധ​തി പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്തു​മെ​ന്ന് ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ പ​റ​ഞ്ഞു.

മാ​ന​ന്ത​വാ​ടി പ്ര​ദേ​ശ​ത്തു​ള്ള​വ​ർ​ക്ക് പു​ൽ​പ്പ​ള്ളി, ബ​ത്തേ​രി, നീ​ർ​വാ​രം പ്ര​ദേ​ശ​ത്തേ​ക്ക് എ​ത്തി ചേ​രു​ന്ന​തി​നും ബ​ത്തേ​രി താ​ലൂ​ക്കി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ ആ​ളു​ക​ൾ​ക്ക് വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ്, ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ളം എ​ന്നി​വ​ട​ങ്ങ​ളി​ലേ​ക്കും വ​ട​ക്കേ വ​യ​നാ​ട്ടി​ലെ വി​വി​ധ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കും എ​ത്തി ചേ​രാ​വു​ന്ന​തി​നു​ള്ള പ്ര​ധാ​ന പാ​ത ആ​യ​തി​നാ​ൽ റോ​ഡി​ന്‍റെ പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടു കൂ​ടി കാ​ർ​ഷി​ക- കു​ടി​യേ​റ്റ മേ​ഖ​ല​ക​ളു​ടെ വി​ക​സ​ന​ത്തി​ന് കൂ​ടു​ത​ൽ മു​ത​ൽ​കൂ​ട്ടാ​കും.

കൂ​ടാ​തെ വ​ട​ക്കേ വ​യ​നാ​ടി​ന്‍റെ ടൂ​റി​സം രം​ഗ​ത്തും ഈ ​റോ​ഡി​ന്‍റെ വി​ക​സ​ന​ത്തോ​ടെ മു​ന്നേ​റ്റം ഉ​ണ്ടാ​കും.