ജി​ല്ല​യി​ൽ 206 പേ​ർ​ക്കു കൂ​ടി കോ​വി​ഡ്: ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 12.63
Wednesday, December 1, 2021 12:33 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 206 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​കെ.​സ​ക്കീ​ന അ​റി​യി​ച്ചു. 201 പേ​ർ രോ​ഗ​മു​ക്തി നേ​ടി. ര​ണ്ട് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ ഉ​ൾ​പ്പെ​ടെ 205 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. ജി​ല്ല​യി​ലെ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 12.63 ആ​ണ്. ഇ​തോ​ടെ ജി​ല്ല​യി​ൽ ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 132397 ആ​യി. 129806 പേ​ർ രോ​ഗ​മു​ക്ത​രാ​യി. നി​ല​വി​ൽ 1745 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​വ​രി​ൽ 1626 പേ​ർ വീ​ടു​ക​ളി​ലാ​ണ് ഐ​സൊ​ലേ​ഷ​നി​ൽ ക​ഴി​യു​ന്ന​ത്. പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​യ 1137 പേ​ർ ഉ​ൾ​പ്പെ​ടെ ആ​കെ 12874 പേ​ർ നി​ല​വി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. ജി​ല്ല​യി​ൽ നി​ന്ന് 834 സാ​ന്പി​ളു​ക​ൾ ഇ​ന്ന് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.

ബ്യൂ​ട്ടീ​ഷ്യ​ൻ കോ​ഴ്സ്

ക​ൽ​പ്പ​റ്റ: മീ​ന​ങ്ങാ​ടി ഗ​വ. പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ൽ ഡി​സം​ബ​റി​ൽ തു​ട​ങ്ങു​ന്ന ബ്യൂ​ട്ടീ​ഷ്യ​ൻ കോ​ഴ്സി​ന് (നാ​ല് മാ​സം) അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ​ക​ർ എ​എ​സ്എ​ൽ​സി യോ​ഗ്യ​ത​യു​ള്ള​വ​രാ​യി​രി​ക്ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 04936 248100, 9048671611, 9633002394.