ലീ​ഗ് നേ​തൃ​ത്വ​ത്തി​നെ​തി​രേ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളു​മാ​യി പി.​പി. ഷൈ​ജ​ൽ
Wednesday, December 1, 2021 12:34 AM IST
ക​ൽ​പ്പ​റ്റ: മു​സ്ലിം ലീ​ഗ് ജി​ല്ലാ നേ​തൃ​ത്വ​ത്തി​നെ​തി​രേ വീ​ണ്ടും ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി എം​എ​സ്എ​ഫ് മു​ൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​പി. ഷൈ​ജ​ൽ. ക​ൽ​പ്പ​റ്റ മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ടി. ​സി​ദ്ദി​ഖി​നെ തോ​ൽ​പ്പി​ക്കാ​ൻ ലീ​ഗ് നേ​താ​ക്ക​ൾ ശ്ര​മി​ച്ചു​വെ​ന്നും ചി​ല നേ​താ​ക്ക​ൾ അ​തി​നാ​യി ത​നി​ക്ക് കോ​ഴ വാ​ഗ്ദാ​നം ചെ​യ്തു​വെ​ന്നു​മാ​ണ് ഷൈ​ജ​ൽ ഇ​ന്ന​ലെ വെ​ളി​പ്പെ​ടു​ത്തി​യ​ത്. ജി​ല്ല​യി​ലെ ഒ​രു പ്ര​ധാ​ന ലീ​ഗ് നേ​താ​വി​ന്‍റെ വീ​ട്ടി​ൽ ര​ഹ​സ്യ യോ​ഗം ന​ട​ത്തി​യ​താ​യും ഷൈ​ജ​ൽ ആ​രോ​പി​ച്ചു.
ഹ​രി​ത വി​ഷ​യ​ത്തി​ൽ ലീ​ഗ്, എം​എ​സ്എ​ഫ് നേ​തൃ​ത്വ​വു​മാ​യി ഇ​ട​ഞ്ഞ​തി​നെ തു​ട​ർ​ന്ന് സം​ഘ​ട​നാ നേ​തൃ​സ്ഥാ​ന​ത്തു നി​ന്നും പാ​ർ​ട്ടി​യി​ൽ നി​ന്നും അ​ടു​ത്തി​ടെ ഷൈ​ജ​ലി​നെ പു​റ​ത്താ​ക്കി​യി​രു​ന്നു.
ഇ​തി​നു പി​ന്നാ​ലെ തി​ങ്ക​ളാ​ഴ്ച മു​സ്ലീം​ലീ​ഗ് ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ൽ വ​ച്ച് ഷൈ​ജ​ലും ചി​ല ലീ​ഗ് നേ​താ​ക്ക​ളും ത​മ്മി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​വു​ക​യും ചെ​യ്തു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഷൈ​ജ​ൽ കൂ​ടു​ത​ൽ വെ​ളി​പ്പെ​ടു​ത്ത​ൽ ന​ട​ത്തി​യ​ത്.