വ​ലി​യ ശ​ത​മാ​നം പോ​ലീ​സു​കാ​രും ക്രി​മി​നല​ ുക​ൾ: കെ. ​സു​ധാ​ക​ര​ൻ
Friday, December 3, 2021 12:28 AM IST
ക​ൽ​പ്പ​റ്റ: സം​സ്ഥാ​ന​ത്തെ പോ​ലീ​സ് സേ​ന​യി​ൽ ഒ​രു വ​ലി​യ ശ​ത​മാ​നം പോ​ലീ​സു​കാ​രും ക്രി​മി​നല ​ുക​ളാ​ണെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ൻ എം​പി. ക​ൽ​പ്പ​റ്റ​യി​ൽ ന​ട​ന്ന ജ​ന​ജാ​ഗ്ര​താ​യാ​ത്ര​യു​ടെ സ​മാ​പ​ന​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സി​പി​എ​മ്മി​ന്‍റെ ത​ണ​ലി​ൽ പോ​ലീ​സി​ൽ വി​രാ​ജി​ക്കു​ക​യാ​ണ​വ​ർ. പാ​ർ​ട്ടി​ക്ക് വേ​ണ്ടി ഗു​ണ്ടാ​ക്ക​ളി​ക​ൾ ന​ട​ത്തു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് പോ​ലീ​സു​കാ​രാ​ണ് സേ​ന​യി​ലു​ള്ള​ത്. അ​തി​ലൊ​രാ​ളാ​ണ് മോ​ഫി​യ എ​ന്ന പെ​ണ്‍​കു​ട്ടി​യോ​ട് നീ​തി​ര​ഹി​ത​മാ​യി പെ​രു​മാ​റി​യ​ത്. അ​താ കു​ട്ടി​യു​ടെ ആ​ത്മ​ഹ​ത്യ​ക്ക് ത​ന്നെ കാ​ര​ണ​മാ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മൂ​ന്ന് വ​യ​സു​ള്ള പി​ഞ്ചു​കു​ട്ടി​ക​ൾ മു​ത​ൽ പ്രാ​യ​മാ​യ സ്ത്രീ​ക​ൾ വ​രെ പീ​ഡി​പ്പി​ക്ക​പ്പെ​ടു​ന്ന നാ​ടാ​യി കേ​ര​ളം മാ​റി. സ്ത്രീ​ക​ൾ​ക്ക് ന​ട​ന്നു​പോ​കാ​നോ സു​ര​ക്ഷി​ത​മാ​യി സ​ഞ്ച​രി​ക്കാ​നോ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ് ഇ​വി​ടെ​യു​ള്ള​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കാ​സ​ർ​ഗോ​ട്ടെ പെ​രി​യ​യി​ൽ കൃ​പേ​ഷി​ന്‍റെ​യും ശ​ര​ത്ലാ​ലി​ന്‍റെ​യും കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​ബി​ഐ അ​ന്വേ​ഷ​ണം ന​ട​ക്കാ​തി​രി​ക്കാ​ൻ സു​പ്രീം​കോ​ട​തി​യി​ൽ വ​രെ പോ​യി ജ​ന​ങ്ങ​ളു​ടെ ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ നി​കു​തി​പ്പ​ണ​മാ​ണ് ഈ ​സ​ർ​ക്കാ​ർ പൊ​ടി​ച്ച​ത്. കൊ​ല​പാ​ത​കം ന​ട​ത്തു​ന്ന പാ​ർ​ട്ടി സ​ഖാ​ക്ക​ൾ​ക്ക് വേ​ണ്ടി ചെ​ല​ഴി​ക്കാ​നു​ള്ള​ത​ല്ല സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ നി​കു​തി​പ്പ​ണം. ഇ​ത്ത​രം ന​ട​പ​ടി​ക​ളി​ൽ തി​രി​ച്ച​ടി​യു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പെ​രി​യ കേ​സി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ത്ത​തോ​ടെ മു​ൻ എം​എ​ൽ​എ കു​ഞ്ഞി​രാ​മ​ന​ട​ക്കം ഇ​പ്പോ​ൾ പ്ര​തി​യാ​യി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം ത​ല​ശേ​രി​യി​ൽ ബി​ജെ​പി ന​ട​ത്തി​യ പ്ര​ക​ട​ന​ത്തി​ൽ ഉ​യ​ർ​ന്ന മു​ദ്രാ​വാ​ക്യ​ങ്ങ​ൾ മ​തേ​ത​ര​ത്വ​ത്തി​ന് യോ​ജി​ച്ച​ത​ല്ല. ഹി​ന്ദു വ​ർ​ഗീ​യ ഫാ​സി​സ്റ്റ് രാ​ജ്യ​മ​ല്ല, മ​റി​ച്ച് മ​തേ​ത​ര​രാ​ജ്യ​മാ​ണ് ഇ​ന്ത്യ​യെ​ന്ന് ബി​ജെ​പി​ക്കാ​ർ ഓ​ർ​ക്ക​ണം. മ​തേ​ത​ര​ത്വ​ത്തെ ഹ​നി​ക്കു​ന്ന പ്ര​വ​ർ​ത്തി​ക​ളും മു​ദ്രാ​വാ​ക്യ​ങ്ങ​ൾ ഉ​യ​ർ​ന്നാ​ൽ ബി​ജെ​പി​യോ​ട് ചോ​ദി​ക്കാ​നും പ​റ​യാ​നും ആ​ളു​ക​ളി​ല്ലെ​ന്ന് ക​രു​ത​രു​ത്. മ​തേ​ത​ര​ത്വ​വി​ശ്വാ​സി​ക​ൾ ക്ഷ​മി​ക്കു​ന്ന​ത് നാ​ടി​ന്‍റെ സ​മാ​ധാ​നം ത​ക​രാ​രി​തി​രി​ക്കാ​നാ​ണ്. പി​ണ​റാ​യി​യു​ടെ ഭ​ര​ണം സ​ന്പ​ന്ന​ർ​ക്കു വേ​ണ്ടി മാ​ത്ര​മു​ള്ള​താ​യി മാ​റി. ഇ​പ്പോ​ൾ കൊ​ണ്ടു​വ​രാ​ൻ ശ്ര​മി​ക്കു​ന്ന കെ ​റെ​യി​ലും ജ​ല​പാ​ത​യും പോ​ലു​ള്ള പ​ദ്ധ​തി​ക​ളെ​ല്ലാം ത​ന്നെ ക​മ്മീ​ഷ​ന​ടി​ക്കാ​ൻ വേ​ണ്ടി​യു​ള്ള​താ​ണ്.

കേ​ര​ളം ക​ണ്ട ഏ​റ്റ​വും അ​ഴി​മ​തി​ക്കാ​ര​നാ​യ ഭ​ര​ണാ​ധി​കാ​രി​യാ​യി​രു​ന്നു പി​ണ​റാ​യി എ​ന്ന് ച​രി​ത്രം പ​റ​യു​മെ​ന്നും മൂ​ന്ന​ര കൊ​ല്ലം മു​ഖ്യ​മ​ന്ത്രി​യോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്ന സ്വ​പ്ന സു​രേ​ഷി​നെ​പ്പ​റ്റി ചോ​ദി​ച്ച​പ്പോ​ൾ അ​റി​യി​ല്ല​ന്ന് പ​റ​യാ​ൻ പി​ണ​റാ​യി​ക്ക​ല്ലാ​തെ മ​റ്റാ​ർ​ക്കും തൊ​ലി​ക്ക​ട്ടി ഉ​ണ്ടാ​വി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ​ൻ.​ഡി. അ​പ്പ​ച്ച​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ടി. ​സി​ദ്ദി​ഖ്, ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ, കെ​പി​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യ അ​ഡ്വ. പി.​എം. നി​യാ​സ്, കെ.​കെ. ഏ​ബ്ര​ഹാം, മ​ല​പ്പു​റം ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​എ​സ്. ജോ​യി, കെ​പി​സി​സി എ​ക്സി​ക്യു​ട്ടീ​വ് അം​ഗം കെ.​എ​ൽ. പൗ​ലോ​സ്, പി.​കെ. ജ​യ​ല​ക്ഷ്മി, പി.​പി. ആ​ലി, വി.​എ. മ​ജീ​ദ്, എം.​ജി. ബി​ജു അ​ട​ക്ക​മു​ള്ള നി​ര​വ​ധി നേ​താ​ക്ക​ൾ സം​ബ​ന്ധി​ച്ചു.