വെ​ളു​ക്കൊ​ല്ലി​ക്കാ​രു​ടെ റോ​ഡെ​ന്ന സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​കു​ന്നു
Friday, December 3, 2021 12:28 AM IST
പു​ൽ​പ്പ​ള്ളി: വ​ന​ത്താ​ൽ ചു​റ്റ​പ്പെ​ട്ട വെ​ളു​ക്കൊ​ല്ലി പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ളു​ടെ റോ​ഡെ​ന്ന സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​കു​ന്നു. വെ​ളു​ക്കൊ​ല്ലി​യി​ലേ​ക്ക് വ​ന​ത്തി​ലൂ​ടെ​യു​ള്ള പാ​ത ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന​യാ​വ​ശ്യ​ത്തി​ന് ര​ണ്ട് പ​തി​റ്റാ​ണ്ടി​ന്‍റെ പ​ഴ​ക്ക​മു​ണ്ട്. ഗോ​ത്ര​വ​ർ​ഗ​ക്കാ​ർ തി​ങ്ങി പാ​ർ​ക്കു​ന്ന വെ​ളു​ക്കൊ​ല്ലി ഗ്രാ​മം മ​ഴ​ക്കാ​ല​മാ​കു​ന്പോ​ൾ ഒ​റ്റ​പ്പെ​ടു​ന്ന അ​വ​സ്ഥ​യി​ലാ​യി​രു​ന്നു.
റോ​ഡി​ന്‍റെ അ​പ​ര്യാ​പ്ത​ത മൂ​ലം ക​ഴി​ഞ്ഞ വ​ർ​ഷം ചി​കി​ത്സ​യി​ലി​രു​ന്ന രോ​ഗി മ​രി​ക്കാ​നി​ട​യാ​യ​തി​നെ തു​ട​ർ​ന്നാ​ണ് റോ​ഡ് അ​നു​വ​ദി​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​യ​ത്.
വ​ന​പാ​ത​യി​ലെ റോ​ഡി​ൽ ആ​ന​യും ക​ടു​വ​യു​മു​ള്ള​തി​നാ​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്കൂ​ളി​ൽ പോ​കാ​നും ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്ക് സം​ഘ​ത്തി​ൽ പാ​ൽ അ​ള​ക്കാ​നും ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ദു​രി​തം നേ​രി​ട്ട​റി​ഞ്ഞ​തോ​ടെ ര​ണ്ട് കി​ലോ​മീ​റ്റ​ർ ദൂ​ര​മു​ള്ള മ​ണ്‍​പാ​ത ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കു​ന്ന​തി​ന് ആ​ദ്യ​ഘ​ട്ട​മാ​യി 50 ല​ക്ഷം രൂ​പ ചെ​ല​വി​ൽ വ​ന​ത്തി​ലൂ​ടെ​യു​ള്ള റോ​ഡ് കോ​ണ്‍​ക്രീ​റ്റ് ചെ​യ്യും. അ​ഞ്ച് ല​ക്ഷം രൂ​പ​യു​ടെ 10 റീ​ച്ചു​ക​ളാ​യാ​ണ് തു​ട​ക്ക​മി​ട്ട​ത്. കൂ​ടു​ത​ൽ ഫ​ണ്ടു​ക​ൾ വ​ക​യി​രു​ത്തി റോ​ഡ് മു​ഴു​വ​നാ​യി ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കു​ന്ന​തി​ന് ന​ട​പ​ടി ആ​രം​ഭി​ച്ച​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
റോ​ഡി​ന്‍റെ പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം വെ​ളു​ക്കൊ​ല്ലി​യി​ൽ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ദി​ലീ​പ് കു​മാ​ർ നി​ർ​വ​ഹി​ച്ചു. വി​ദ്യ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജോ​ളി ന​രി​തൂ​ക്കി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ശോ​ഭ​ന സു​കു ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ശ്രീ​ദേ​വി മു​ല്ല​ക്ക​ൽ, രാ​ജു തോ​ണി​ക്ക​ട​വ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.