നേ​ത്ര പ​രി​ശോ​ധ​ന ക്യാ​ന്പും തി​മി​ര​രോ​ഗ നി​ർ​ണ​യ​വും
Saturday, December 4, 2021 12:43 AM IST
തോ​ണി​ച്ചാ​ൽ: തോ​ണി​ച്ചാ​ൽ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ലെ കെ​സി​വൈ​എം, മി​ഷ​ൻ ലീ​ഗ്, മാ​തൃ​സം​ഘം എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ നേ​ത്ര​പ​രി​ശോ​ധ​നാ ക്യാ​ന്പും തി​മി​ര​രോ​ഗ നി​ർ​ണ​യ​വും ന​ട​ത്തി. മാ​ന​ന്ത​വാ​ടി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ സ​ഞ്ച​രി​ക്കു​ന്ന നേ​ത്ര​ചി​കി​ത്സാ വി​ഭാ​ഗ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തി​യ ക്യാ​ന്പി​ൽ 72 പേ​ർ പ​ങ്കെ​ടു​ത്തു.
ക്യാ​ന്പി​ൽ പ​ങ്കെ​ടു​ത്ത ഒ​ന്പ​ത് പേ​ർ​ക്ക് സൗ​ജ​ന്യ തി​മി​ര ശ​സ്ത്ര​കി​യ ന​ട​ത്തും. ഒ​പ്താ​ൽ​മോ​ള​ജി​സ്റ്റ് ഇ.​സി.​കെ. ര​മേ​ശ​ൻ ക്യാ​ന്പി​ന് നേ​തൃ​ത്വം ന​ൽ​കി. വാ​ർ​ഡ് അം​ഗം ലി​സി ജോ​ണ്‍, അ​നി​മേ​റ്റ​ർ സി​സ്റ്റ​ർ എ​ലി​സ​ബ​ത്ത് എ​സ്കെ​ഡി, കൈ​ക്കാ​ര​ൻ​മാ​ർ, വി​വി​ധ സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.