ഗൂഡല്ലൂരിൽ ഗ​താ​ഗ​ത​കു​രു​ക്ക്
Saturday, December 4, 2021 12:44 AM IST
ഗൂ​ഡ​ല്ലൂ​ർ: ഗൂ​ഡ​ല്ലൂ​ർ ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത​കു​രു​ക്ക് പ​തി​വാ​കു​ന്നു. റോ​ഡി​ന് മ​തി​യാ​യ വീ​തി ഇ​ല്ലാ​ത്ത​തു​കാ​ര​ണ​മാ​ണ് ഗ​താ​ഗ​ത​കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. പ്ര​ധാ​ന പാ​ത​ക​ളെ​ല്ലാം വ​ണ്‍​വേ​യാ​ണ്. വ​ണ്‍​വേ​യി​ൽ ക​ഷ്ടി​ച്ച് ഒ​രു വാ​ഹ​ന​ത്തി​ന് ക​ട​ന്നു പോ​കാ​നു​ള്ള വീ​തി മാ​ത്ര​മാ​ണു​ള്ള​ത്. റോ​ഡ​രി​കി​ൽ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​നാ​ൽ മ​റ്റ് വാ​ഹ​ന​ങ്ങ​ൾ​ക്ക് പ്ര​യാ​സം കൂ​ടാ​തെ ക​ട​ന്നു പോ​കാ​ൻ പ​റ്റാ​ത്ത സ്ഥി​തി​യാ​ണു​ള്ള​ത്. റോ​ഡി​ന് ആ​വ​ശ്യ​മാ​യ വീ​തി കൂ​ട്ടു​ക​യാ​ണെ​ങ്കി​ൽ ഗ​താ​ഗ​ത കു​രു​ക്കി​ന് പ​രി​ഹാ​ര​മാ​കും.

കോവിഡ്: പ​രി​ശോ​ധ​ന ന​ട​ത്തി

ഊ​ട്ടി: ഊ​ട്ടി സ്കൂ​ളി​ൽ ജി​ല്ലാ ക​ള​ക്ട​ർ എ​സ്.​പി. അ​മൃ​ത് പ​രി​ശോ​ധ​ന ന​ട​ത്തി. സ്കൂ​ളി​ൽ കോ​വി​ഡ് സു​ര​ക്ഷാ മാ​ന​ദ​ണ്ഡം പാ​ലി​ക്കു​ന്നു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കാ​നാ​ണ് മി​ന്ന​ൽ പ​രി​ശോ​ധ​ന​ക്കെ​ത്തി​യ​ത്. അ​ധ്യാ​പ​ക​ർ ര​ണ്ട് വാ​ക്സി​നു​ക​ളും എ​ടു​ത്ത​വ​രാ​ണോ​യെ​ന്നും പ​രി​ശോ​ധി​ച്ചു. ഡി​ആ​ർ​ഒ കീ​ർ​ത്തി പ്രി​യ​ദ​ർ​ശി​നി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.