അ​ധ്യാ​പ​ക സ്ഥ​ലം മാ​റ്റ​ത്തി​ലെ അ​പാ​ക​ത പ​രി​ഹ​രി​ക്ക​ണം: എ​കെഎ​സ്ടി​യു
Sunday, December 5, 2021 12:56 AM IST
ക​ൽ​പ്പ​റ്റ: സ​ർ​വീ​സി​ൽ ജൂ​ണി​യ​റാ​യ അ​ധ്യാ​പ​ക​ർ സ്ഥ​ലം​മാ​റ്റ​ത്തി​ന് അ​പേ​ക്ഷി​ക്കു​ന്പോ​ൾ സീ​നി​യ​ർ ആ​യ അ​ധ്യാ​പ​ക​ർ ത്രോ​ണ്‍ ഒൗ​ട്ട് ആ​കു​ന്ന സാ​ഹ​ച​ര്യം അ​ടി​യ​ന്ത​ര​മാ​യി ഒ​ഴി​വാ​ക്കി ക്ര​മീ​ക​ര​ണം ന​ട​ത്ത​ണ​മെ​ന്ന് എ​ക​ഐ​സ്ടി​യു വ​യ​നാ​ട് ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. വി​ദ്യാ​ഭ്യാ​സ ആ​വ​ശ്യാ​ർ​ത്ഥം ലീ​വെ​ടു​ത്ത് തി​രി​കെ ജോ​യി​ൻ ചെ​യ്ത സീ​നി​യ​ർ അ​ധ്യാ​പ​ക​ര​ട​ക്കം ഈ ​പ്ര​തി​സ​ന്ധി നേ​രി​ടു​ക​യാ​ണ്. വി​ദ്യാ​ഭ്യാ​സ നി​യ​മ​ത്തി​ന് വി​രു​ദ്ധ​മാ​യി കാ​ര്യ​ങ്ങ​ൾ ചെ​യ്യു​ന്ന​ത് ശ​രി​യ​ല്ല. സീ​നി​യ​റാ​യ അ​ധ്യാ​പ​ക​രെ അ​വ​രു​ടെ അ​പേ​ക്ഷ ഇ​ല്ലാ​തെ ഒ​രു കാ​ര​ണ​വ​ശാ​ലും മാ​റ്റാ​ൻ പാ​ടി​ല്ല.
സ്കൂ​ൾ ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി​യു​ടെ ന​ട​ത്തി​പ്പ് ആ​തീ​വ ഗു​രു​ത​ര പ്ര​തി​സ​ന്ധി​യി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. കു​ട്ടി​ക​ളു​ടെ ഉ​ച്ച​ഭ​ക്ഷ​ണ​ച്ചെ​ല​വി​ന്‍റെ പ​കു​തി പോ​ലും നി​ല​വി​ൽ ല​ഭി​ക്കു​ന്നി​ല്ല. ഇ​ത് പ്ര​ധാ​നാ​ധ്യാ​പ​ക​രു​ടെ ബാ​ധ്യ​ത​യാ​യി മാ​റി​ക്ക​ഴി​ഞ്ഞു. വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ ഇ​ത്ത​രം പ്ര​ശ്ന​ങ്ങ​ളി​ൽ അ​ടി​യ​ന്ത​ര ശ്ര​ദ്ധ​യും പ​രി​ഹാ​ര​വും ഉ​ണ്ടാ​ക​ണ​മെ​ന്ന് എ​ക​ഐ​സ്ടി​യു വ​യ​നാ​ട് ജി​ല്ലാ ക​മ്മി​റ്റി വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. കെ. ​സ​ജി​ത്ത്കു​മാ​ർ, ഷാ​ന​വാ​സ് ഖാ​ൻ, എ​ൻ.​പി. ഗീ​താ​ഭാ​യ്, ശ്രീ​ജി​ത്ത് വാ​കേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.