അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളി​ൽ ഗോ​ത്ര സൗ​ഹൃ​ദ കൗ​ണ്ട​ർ ആ​രം​ഭി​ച്ചു
Monday, December 6, 2021 12:29 AM IST
ക​ൽ​പ്പ​റ്റ: ഐ​ടി വ​കു​പ്പി​ന്‍റെ​യും ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തി​ന്‍റെ​യും പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന വ​കു​പ്പി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ജി​ല്ലാ ഭ​ര​ണ​കൂ​ടം ന​ട​പ്പാ​ക്കു​ന്ന അ​ക്ഷ​യ ബി​ഗ് കാ​ന്പ​യി​ൻ ഫോ​ർ ഡോ​ക്യു​മെ​ന്‍റ് ഡി​ജി​റ്റ​ലൈ​സേ​ഷ​ൻ (എ​ബി​സി​ഡി) പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി തൊ​ണ്ട​ർ​നാ​ട് ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തി​ലെ അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളി​ൽ ഗോ​ത്ര സൗ​ഹൃ​ദ കൗ​ണ്ട​ർ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
എ​സ്ടി വി​ഭാ​ഗ​ക്കാ​ർ​ക്ക് റേ​ഷ​ൻ കാ​ർ​ഡ്, ആ​ധാ​ർ കാ​ർ​ഡ്, ഇ​ല​ക്ഷ​ൻ ഐ​ഡി കാ​ർ​ഡ്, ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റ്, ബാ​ങ്ക് അ​ക്കൗ​ണ്ട്, ആ​രോ​ഗ്യ ഇ​ൻ​ഷൂ​റ​ൻ​സ്, സാ​മൂ​ഹ്യ​ക്ഷേ​മ പെ​ൻ​ഷ​ൻ തു​ട​ങ്ങി​യ അ​ടി​സ്ഥാ​ന രേ​ഖ​ക​ൾ കൗ​ണ്ട​റു​ക​ൾ മു​ഖേ​ന സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​വും. സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യാ​ണ് പ​ട്ടി​ക​വ​ർ​ഗ​ക്കാ​ർ​ക്കാ​യി ഇ​ത്ത​ര​ത്തി​ലൊ​രു പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.
ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന​വ​ർ​ക്ക് അ​ടി​സ്ഥാ​ന രേ​ഖ​ക​ളു​ണ്ടെ​ന്ന് ഉ​റ​പ്പ് വ​രു​ത്തു​ന്ന​തി​നും അ​വ ഡി​ജി​റ്റ​ലൈ​സ് ചെ​യ്യു​ന്ന​തി​നു​മാ​യി ന​ട​പ്പാ​ക്കി​യ എ​ബി​സി​ഡി പ​ദ്ധ​തി​യു​ടെ ആ​ദ്യ ഘ​ട്ട​ത്തി​ൽ തൊ​ണ്ട​ർ​നാ​ട് ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തി​ൽ എ​ബി​സി​ഡി കാ​ന്പ​യി​ൻ ന​ട​ത്തി​യി​രു​ന്നു. കാ​ന്പ​യി​നി​ൽ പ​ങ്കെ​ടു​ക്കാ​ൻ സാ​ധി​ക്കാ​ത്ത​വ​ർ​ക്കും സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യാ​ണ് ഗോ​ത്ര സൗ​ഹൃ​ദ കൗ​ണ്ട​റു​ക​ൾ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​ത്. കോ​റോം അ​ക്ഷ​യ കേ​ന്ദ്ര​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ തൊ​ണ്ട​ർ​നാ​ട് ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അം​ബി​ക ഷാ​ജി ഗോ​ത്ര സൗ​ഹൃ​ദ കൗ​ണ്ട​റി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ​മാ​രും അ​ക്ഷ​യ സം​രം​ഭ​ക​രും പ​ങ്കെ​ടു​ത്തു.