ഹൈ​ടെ​ക്കാ​യി ത​രി​യോ​ട് ഗ​വ എ​ൽ​പി സ്കൂ​ൾ
Monday, December 6, 2021 12:29 AM IST
കാ​വും​മ​ന്ദം: പ​ഠ​ന മു​റി​ക​ളി​ൽ അ​ത്യാ​ധു​നി​ക പ​ഠ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി ത​രി​യോ​ട് ജി​എ​ൽ​പി സ്കൂ​ൾ ഹൈ​ടെ​ക് വി​ദ്യാ​ല​യ​മാ​യി. ഡി​ജി​റ്റ​ൽ ക്ലാ​സ് മു​റി​ക​ളു​ടെ​യും ഗോ​ത്ര വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​ദ്യാ​കി​ര​ണം പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ന​ൽ​കു​ന്ന ലാ​പ്ടോ​പ്പു​ക​ളു​ടെ വി​ത​ര​ണ​വും ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷ​മീം പാ​റ​ക്ക​ണ്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രീ​പ്രൈ​മ​റി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വേ​ണ്ടി ഒ​രു​ക്കി​യ ക​ളി​ത്ത​ട്ട് ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​ജി. ഷി​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു.
ത​രി​യോ​ട് ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സൂ​ന ന​വീ​ൻ, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ​മാ​രാ​യ ഷീ​ജ ആ​ന്‍റ​ണി, രാ​ധ പു​ലി​ക്കോ​ട്, മെ​ന്പ​ർ​മാ​രാ​യ ച​ന്ദ്ര​ൻ മ​ട​ത്തു​വ​യ​ൽ, ബീ​ന റോ​ബി​ൻ​സ​ണ്‍, പു​ഷ്പ മ​നോ​ജ്, സി​ബി​ൾ എ​ഡ്വേ​ഡ്, പ്ര​ധാ​നാ​ധ്യാ​പി​ക പി.​കെ. റോ​സി​ലി, സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് സി.​പി. ശ​ശി​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.