പ​രി​സ്ഥി​തി പു​ര​സ്കാ​ര വി​ത​ര​ണ​വും അ​നു​സ്മ​ര​ണ​വും
Monday, December 6, 2021 12:33 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ഒ​യി​സ്ക ഇ​ന്‍റ​ർ നാ​ഷ​ണ​ൽ ബ​ത്തേ​രി ചാ​പ്റ്റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ഡ്വ.​പി. വേ​ണു​ഗോ​പാ​ൽ അ​നു​സ്മ​ര​ണ​വും പ​രി​സ്ഥി​തി പു​ര​സ്കാ​ര വി​ത​ര​ണ​വും ന​ട​ത്തി. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ടി.​കെ. ര​മേ​ശ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ ഏ​ബ്ര​ഹാം ബെ​ൻ​ഹ​റി​ന് സാ​ഹി​ത്യ​കാ​രി കെ.​ആ​ർ. മീ​ര പു​ര​സ്കാ​രം സ​മ്മാ​നി​ച്ചു. ഡോ.​സ​ജി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ഫ.​തോ​മ​സ് പോ​ൾ, ഷാ​ജ​ൻ സെ​ബാ​സ്റ്റ്യ​ൻ, വി​ന​യ​കു​മാ​ർ അ​ഴി​പ്പു​റ​ത്ത്, സ​ത്യ​നാ​ഥ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ശ്രേ​യ​സ് ലോ​ക ഭി​ന്ന​ശേ​ഷി ദി​നാ​ച​ര​ണം

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ശ്രേ​യ​സും ജ്യോ​തി​സ് ഫെ​ഡ​റേ​ഷ​നും സം​യു​ക്ത​മാ​യി ലോ​ക ഭി​ന്ന​ശേ​ഷി ദി​നം ആ​ച​രി​ച്ചു. വി​മ​ൻ പ്രൊ​ട്ട​ക്ഷ​ൻ ഓ​ഫീ​സ​ർ പി.​എ. നി​സ ഉ​ദ്ഘാ​ട​നം ചെ​യ്തു. ശ്രേ​യ​സ് എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ർ അ​ഡ്വ.​ഫാ.​ബെ​ന്നി ഇ​ട​യ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗാ​ർ​ഹി​ക പീ​ഡ​നം, കു​ട്ടി​ക​ൾ​ക്കെ​തി​ര​യെു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ അ​ഡ്വ.​ജി​നി ജോ​സ​ഫ് ക്ലാ​സെ​ടു​ത്തു.
എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു വി​ഷ​യ​ങ്ങ​ളി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ​പ്ല​സ് നേ​ടി​യ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ളെ ആ​ദ​രി​ച്ചു. പ്രൊ​ജ​ക്ട് ഓ​ഫീ​സ​ർ കെ.​പി ഷാ​ജി, ജ്യോ​തി​സ് ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് സൈ​ന​ബ, ജെ​ൻ​സി ചെ​റി​യാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.