പൂ​രി​ഞ്ഞി ലൈ​ബ്ര​റി​ക്ക് ഇ​നി ന​വീ​ക​രി​ച്ച കെ​ട്ടി​ടം
Monday, December 6, 2021 12:33 AM IST
മാനന്തവാടി: തൊ​ണ്ട​ർ​നാ​ട് ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് ഒ​ന്പ​താം വാ​ർ​ഡി​ലെ പൂ​രി​ഞ്ഞി യു​സി​സി ലൈ​ബ്ര​റി​യു​ടെ ന​വീ​ക​രി​ച്ച കെ​ട്ടി​ടം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​നും ഗ്ര​ന്ഥ​കാ​ര​നു​മാ​യ ജു​നൈ​ദ് കൈ​പ്പാ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം കെ. ​വി​ജ​യ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വി.​ഫൈ​സ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ. ​കു​ഞ്ഞ​ബ്ദു​ള്ള മാ​സ്റ്റ​ർ, വി.​മൊ​യ്തു, അ​ജ്മ​ൽ അ​ഹ്മ​ദ്, സോ​മ​ജ സ​ന്തോ​ഷ്, എ. ​ജോ​ണ്‍, ഇ. ​മു​ത്ത​ലി​ബ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

മു​ഖാ​വ​ര​ണം: പി​ഴ ചു​മ​ത്തി

പ​ന്ത​ല്ലൂ​ർ: പ​ന്ത​ല്ലൂ​ർ താ​ലൂ​ക്കി​ലെ കൊ​ള​പ്പ​ള്ളി, അ​യ്യം​കൊ​ല്ലി മേ​ഖ​ല​ക​ളി​ൽ പ​ന്ത​ല്ലൂ​ർ ത​ഹ​സി​ൽ​ദാ​ർ കു​പ്പു​രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ മു​ഖാ​വ​ര​ണം ധ​രി​ക്കാ​ത്ത​തി​ന് 7,600 രൂ​പ പി​ഴ ചു​മ​ത്തി. ആ​ർ​ഐ വി​ജ​യ​ൻ, വി​ഒ ശെ​ന്തി​ൽ​കു​മാ​ർ എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.