ഓ​ണ്‍​ലൈ​ൻ ഡാ​റ്റാ എ​ൻ​ട്രി ത​ട്ടി​പ്പ്: പ്ര​തി​ക​ൾ മും​ബൈ​യി​ൽ അ​റ​സ്റ്റി​ൽ
Saturday, January 15, 2022 12:15 AM IST
ക​ൽ​പ്പ​റ്റ: ബ​ത്തേ​രി സ്വ​ദേ​ശി​യി​ൽ നി​ന്നും ഓ​ണ്‍​ലൈ​ൻ ഡാ​റ്റാ എ​ൻ​ട്രി ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് 13.50 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ലെ പ്ര​തി​ക​ൾ മും​ബൈ​യി​ൽ അ​റ​സ്റ്റി​ൽ. ആ​സാം സ്വദേ​ശി​ക​ളാ​യ ഹ​ബീ​ബു​ൽ ഇ​സ്‌​ലാം (25), അ​ബ്ദു​ൾ ബാ​ഷ​ർ (24) എ​ന്നി​വ​രെ​യാ​ണ് വ​യ​നാ​ട് സൈ​ബ​ർ ക്രൈം ​പോ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ പി.​കെ.ജി​ജീ​ഷി​ന്‍റെ നേ​തൃ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം മും​ബൈ​യി​ലെ ഓ​ശി​വ​രാ എ​ന്ന സ്ഥ​ല​ത്തു നി​ന്നും അ​റ​സ്റ്റ് ചെ​യ്ത​ത്.

2021 ഡി​സം​ബ​റി​ൽ ബ​ത്തേ​രി സ്വേ​ദേ​ശി​നി​ക്ക് ഓ​ണ്‍​ലൈ​ൻ വ​ഴി ഡാ​റ്റാ എ​ൻ​ട്രി ജോ​ലി ന​ൽ​കി മാ​സം 35000 രൂ​പ ശ​ന്പ​ളം ന​ൽ​കാം എ​ന്ന് വി​ശ്വ​സി​പ്പി​ച്ചു "മെ​യ്ക്ക് മൈ ​ട്രി​പ്പ്' എ​ന്ന വ്യാ​ജ ക​ന്പ​നി​യു​ടെ പേ​രി​ൽ ബ​ന്ധ​പ്പെ​ട്ട പ്ര​തി​ക​ൾ ഉ​ദ്യോ​ഗാ​ർ​ഥി​നി​യെ കൊ​ണ്ട് ഡാ​റ്റാ എ​ൻ​ട്രി ജോ​ലി ചെ​യ്യി​പ്പി​ക്കു​ക​യും തു​ട​ർ​ന്ന് ശ​ന്പ​ളം ല​ഭി​ക്കു​ന്ന​തി​നാ​യി ര​ജി​സ്ട്രേ​ഷ​ൻ ചാ​ർ​ജ്, വി​വി​ധ നി​കു​തി​ക​ൾ, പ്രൊ​സ​സിം​ഗ് ഫീ ​എ​ന്നി​വ അ​ട​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് ത​ന്ത്ര​പൂ​ർ​വം 13.50 ല​ക്ഷ​ത്തോ​ളം രൂ​പ വി​വി​ധ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ക്ക് നി​ക്ഷേ​പി​പ്പി​ച്ചു ക​ബ​ളി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. സൈ​ബ​ർ സ്റ്റേ​ഷ​നി​ലെ ഇ​ൻ​സ്പെ​ക്ട​റും സി​പി​ഒ മാ​രാ​യ കെ.​എ. സ​ലാം, പി.​എ. ഷു​ക്കൂ​ർ, എം.​എ​സ്. റി​യാ​സ്, ജ​ബ​ലു റ​ഹ്മാ​ൻ, ഇ. ​വി​നീ​ഷ എ​ന്നി​വ​രും മും​ബൈ​യി​ലെ​ത്തി ന​വി മും​ബൈ​ലെ ഗു​ൽ​ഷ​ൻ ന​ഗ​ർ എ​ന്ന സ്ഥ​ല​ത്തു​ള്ള ഗ​ലി​യി​ൽ നി​ന്നും ബാ​ങ്ക് അ​ക്കൗ​ണ്ട് ഉ​ട​മ​ക​ളാ​യ യു​വാ​ക്ക​ളെ സ​ഹ​സി​ക​മാ​യാണ് ക​സ്റ്റ​ഡി​യി​ലെ​‌ടുത്തത്.

ചോ​ദ്യം ചെ​യ്ത​തി​ൽ ത​ട്ടി​പ്പി​ന്‍റെ സൂ​ത്ര​ധാ​ര​ന്മാ​രെ​കു​റി​ച്ച് ചി​ല സൂ​ച​ന​ക​ൾ ല​ഭി​ച്ചതോടെ പ്ര​തി​ക​ളു​ടെ ആ​ഡം​ബ​ര കാ​ർ ക​ണ്ടെ​ത്തി വാ​ഹ​നം ത​ട​ഞ്ഞു നി​ർ​ത്തിയാണ് ആ​സാം സ്വ​ദേ​ശി​ക​ൾ ആ​യ ര​ണ്ടു​പേ​രെ അ​റ​സ്റ്റ് ചെ​യ്തത്. പ്ര​തി​ക​ളിൽ നി​ന്നും 5.35 ല​ക്ഷം രൂ​പ​യും കു​റ്റ​കൃ​ത്യം ചെ​യ്യാ​നാ​യി ഉ​പ​യോ​ഗി​ച്ച 13 മൊ​ബൈ​ൽ ഫോ​ണ്‍, നി​ര​വ​ധി വ്യാ​ജ സിം ​കാ​ർ​ഡു​ക​ൾ, മൂ​ന്ന് ലാ​പ്ടോ​പ്പ്, നി​ര​വ​ധി ഡെ​ബി​റ്റ്, ക്രെ​ഡി​റ്റ് കാ​ർ​ഡ് ബാ​ങ്ക് പാ​സ് ബു​ക്ക്, ചെ​ക്ക് ബു​ക്ക് എ​ന്നി​വ​യും ക​ണ്ടെ​ത്തി.
പ്ര​തി​ക​ളു​ടെ ആ​ഡം​ബ​ര കാ​ർ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. പ്ര​തി​ക​ളെ​യും പി​ടി​ച്ചെ​ടു​ത്ത കാ​ർ ഉ​ൾ​പ്പ​ടെ​യു​ള്ള വ​സ്തു​ക്ക​ളും ഇ​ന്ന് ക​ൽ​പ്പ​റ്റ സി​ജെഎം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.