മാ​ര​ത്ത​ണിൽ മാ​ത്യു​വി​ന് പ്രാ​യം പ്ര​ശ്ന​മ​ല്ല
Saturday, January 15, 2022 11:32 PM IST
ക​ൽ​പ്പ​റ്റ: ആ​രോ​ഗ്യ​വ​കു​പ്പും ആ​രോ​ഗ്യ​കേ​ര​ളം വ​യ​നാ​ടും സം​യു​ക്ത​മാ​യി ജീ​വി​ത​ശൈ​ലീ രോ​ഗ​നി​യ​ന്ത്ര​ണ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​യ മാ​ര​ത്ത​ണ്‍ നി​ര​വ​ധി കാ​ര​ണ​ങ്ങ​ൾ കൊ​ണ്ടു ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു.

അ​തി​ലേ​റ്റ​വും പ്ര​ധാ​നം 71കാ​ര​ൻ ചെ​ന്ന​ലോ​ട് സ്വ​ദേ​ശി വ​ലി​യ​നി​ര​പ്പി​ൽ മാ​ത്യു​വി​ന്‍റെ പ്ര​ക​ട​നം ത​ന്നെ. ചെ​റു​പ്രാ​യ​ക്കാ​ർ മെ​ഡ​ൽ കൊ​ണ്ടു​പോ​യെ​ങ്കി​ലും അ​വ​രേ​ക്കാ​ൾ ഒ​ട്ടും പി​ന്നി​ല​ല്ലാ​തെ 4.4 കി​ലോ​മീ​റ്റ​ർ കു​റ​ഞ്ഞ സ​മ​യ​ത്തി​നു​ള്ളി​ൽ അ​ദ്ദേ​ഹം ഓ​ടി​യെ​ത്തി.

വ​ർ​ഷ​ങ്ങ​ളാ​യി ദേ​ശീ​യ, സം​സ്ഥാ​ന വെ​റ്റ​റ​ൻ അ​ത്‌​ല​റ്റി​ക് മ​ത്സ​ര​ങ്ങ​ളി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​ണ് അ​ദ്ദേ​ഹം. 50 വ​ർ​ഷം മു​ന്പ് ക​ര​സേ​ന​യി​ൽ ചേ​ർ​ന്ന മാ​ത്യു 2008ൽ ​മ​ദ്രാ​സ് എ​ൻ​ജി​നി​യേ​ഴ്സ് റെ​ജി​മെ​ന്‍റി​ൽ നി​ന്ന് സു​ബേ​ദാ​റാ​യാ​ണ് വി​ര​മി​ച്ച​ത്. തു​ട​ർ​ന്ന് കാ​യി​ക​രം​ഗ​ത്തേ​ക്ക് തി​രി​ഞ്ഞു.

ഏ​റെ ഇ​ഷ്ട​ത്തോ​ടെ കൃ​ഷി​യും ഇ​തോ​ടൊ​പ്പം കൊ​ണ്ടു​പോ​കാ​ൻ ആ​രം​ഭി​ച്ചു. ബോ​ഡി ബി​ൽ​ഡിം​ഗി​ലും താ​ൽ​പ​ര്യ​പ്പെ​ട്ട അ​ദ്ദേ​ഹം 2013, 2014, 2015 വ​ർ​ഷ​ങ്ങ​ളി​ൽ മാ​സ്റ്റ​ർ വ​യ​നാ​ടാ​യി. 2016 മു​ത​ൽ ദീ​ർ​ഘ​ദൂ​ര ഓ​ട്ട​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി. ഭാ​ര്യ: എ​ൽ​സ​മ്മ. മ​ക്ക​ൾ: ഷെ​റി​ൻ, സ്വ​പ്ന, സി​ജോ.