പെ​ൻ​ഷ​ൻ ല​ഭി​ച്ചി​ട്ട് മാ​സ​ങ്ങ​ൾ: മ​രു​ന്നി​ന് പോ​ലും പണമില്ലാതെ സി​ക്കി​ൾ​സെ​ൽ അ​നീ​മി​യ രോ​ഗി​ക​ൾ
Saturday, January 15, 2022 11:32 PM IST
മാ​ന​ന്ത​വാ​ടി: ഒ​ന്പ​തു മാ​സ​മാ​യി പെ​ൻ​ഷ​ൻ മു​ങ്ങി​യ​തി​നാ​ൽ മ​രു​ന്നി​നു പോ​ലും പ​ണ​മി​ല്ലാ​തെ ക​ഷ്ട​പ്പെ​ടു​ക​യാ​ണ് സി​ക്കി​ൾ സെ​ൽ അ​നി​മി​യ രോ​ഗി​ക​ൾ. ആ​ദി​വാ​സി​ക​ളാ​യ രോ​ഗി​ക​ൾ ഒ​ഴി​കെ​യു​ള്ള​വ​ർ​ക്കാ​ണ് ഈ ​ദു​രി​തം. ഏ​റെ നാ​ളു​ക​ൾ​ക്ക് ശേ​ഷ​മാ​ണ് സി​ക്കി​ൾ സെ​ൽ അ​നീ​മി​യ അ​ഥ​വ അ​രി​വാ​ൾ രോ​ഗി​ക​ൾ​ക്ക് സ​ർ​ക്കാ​ർ സാ​മൂ​ഹ്യ സു​ര​ക്ഷ പെ​ൻ​ഷ​ൻ അ​നു​വ​ദി​ച്ച​ത്.

ഉ​മ്മ​ൻ ചാ​ണ്ടി സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട രോ​ഗി​ക​ൾ​ക്ക് 1000 രൂ​പ പ്ര​തി​മാ​സ പെ​ൻ​ഷ​ൻ ന​ൽ​കി​യി​രു​ന്നു​വെ​ങ്കി​ലും പി​ണ​റാ​യി സ​ർ​ക്കാ​രി​ലെ ആ​രോ​ഗ്യ സാ​മ്യൂ​ഹ്യ ക്ഷേ​മ മ​ന്ത്രി​യാ​യി​രു​ന്ന കെ.​കെ. ഷൈ​ല​ജ​യാ​ണ് മ​റ്റ് വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്ക് കൂ​ടി പെ​ൻ​ഷ​ൻ അ​നു​വ​ദി​ച്ച​ത്. നി​ല​വി​ൽ ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്ക് 2500 രൂ​പ​യും മ​റ്റ് വി​ഭാ​ഗ​ത്തി​ലു​ള്ള​വ​ർ​ക്ക് 2000 രൂ​പ​യു​മാ​ണ് പെ​ൻ​ഷ​നാ​യി ല​ഭി​ക്കു​ന്ന​ത്.

ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​രും ചെ​ട്ടി സ​മു​ദാ​യ​ക്കാ​രു​മാ​രു​മാ​ണ് രോ​ഗി​ക​ളി​ൽ അ​ധി​ക​വും. ജി​ല്ല​യി​ൽ 932 അ​രി​വാ​ൾ രോ​ഗി​ക​ൾ ഉ​ണ്ടെ​ന്നാ​ണ് സ​ർ​ക്കാ​രി​ന്‍റെ പ​ക്ക​ലു​ള്ള ക​ണ​ക്ക്. ഇ​തി​ൽ 600 ന​ടു​ത്ത് ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​രും 300 ല​ധി​കം പേ​ർ ചെ​ട്ടി സ​മു​ദാ​യ​ത്തി​ലും മ​റ്റും ഉ​ൾ​പ്പെ​ട്ട​വ​രാ​ണ്. എ​ന്നാ​ൽ 2000 ത്തി​ന​ടു​ത്ത് രോ​ഗി​ക​ൾ ഉ​ണ്ടെ​ന്നാ​ണ് സി​ക്കി​ൾ സെ​ൻ അ​നീ​മി​യ പേ​ഷ്യ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ​റ​യു​ന്ന​ത്.

ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്ക് പ​ട്ടി​ക വ​ർ​ഗ വ​കു​പ്പി​ൽ നി​ന്നും പെ​ൻ​ഷ​ൻ ന​ൽ​കി​വ​രു​ന്നു​ണ്ട്. എ​ന്നാ​ൽ മ​റ്റ് വി​ഭാ​ഗ​ക്കാ​രു​ടെ പെ​ൻ​ഷ​ൻ മു​ട​ങ്ങി​യ​തോ​ടെ അ​ത്ത​ര​ക്കാ​ർ ദു​രി​ത​ത്തി​ലാ​ണെ​ന്ന് സി​ക്കി​ൾ സെ​ൻ അ​നീ​മി​യ പേ​ഷ്യ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി.​ഡി. സ​ര​സ്വ​തി പ​റ​യു​ന്നു.