പ​ന​മ​രം ചെ​റു​പു​ഴ പാ​ല​ത്തി​ന് 10 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു
Monday, January 17, 2022 12:37 AM IST
മാ​ന​ന്ത​വാ​ടി: മാ​ന​ന്ത​വാ​ടി മ​ണ്ഡ​ല​ത്തി​ലെ പ​ന​മ​രം ചെ​റു​പ്പു​ഴ പാ​ല​ത്തി​ന് 10 കോ​ടി രൂ​പ അ​നു​വ​ദി​ച്ച് സ​ർ​ക്കാ​ർ ഉ​ത്ത​ര​വാ​യി. പ​ന​മ​രം ചെ​റു​പു​ഴ പാ​ലം മാ​റ്റി പു​തി​യ പാ​ലം പ​ണി​യു​ന്ന​തി​നാ​ണ് തു​ക അ​നു​വ​ദി​ക്കു​ക. മാ​ന​ന്ത​വാ​ടി​യി​ൽ നി​ന്നും ന​ട​വ​യ​ൽ വ​ഴി ബ​ത്തേ​രി​ക്ക് പോ​കു​ന്ന റോ​ഡി​ലെ പാ​ല​മാ​ണ് ഇ​ത്. ഏ​റെ പ​ഴ​ക്ക​മു​ള്ള ഇ​ടു​ങ്ങി​യ പാ​ല​മാ​യി​രു​ന്നു നി​ല​വി​ൽ ഉ​ള്ള​ത്. ദി​വ​സേ​ന നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​കു​ന്ന ഈ ​പാ​ല​ത്തി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ​മൂ​ലം ഗ​താ​ഗ​ത​ക്കു​രു​ക്ക് നി​ത്യ സം​ഭ​വ​മാ​യി​രു​ന്നു. പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് ഈ ​പാ​ല​ത്തി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ നേ​രി​ൽ ക​ണ്ട് ബോ​ധ്യ​പ്പെ​ട്ടി​രു​ന്നു. നാ​ട്ടു​കാ​രു​ടെ ഏ​റെ നാ​ള​ത്തെ ആ​വ​ശ്യ​മാ​ണ് ഇ​തോ​ടെ പൂ​വ​ണി​യു​ന്ന​ത്. നി​ല​വി​ൽ ബീ​നാ​ച്ചി മു​ത​ൽ പ​ന​മ​രം വ​രെ കി​ഫ്ബി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി റോ​ഡ് ന​വീ​ക​ര​ണ പ്ര​വ​ർ​ത്തി ന​ട​ന്നു വ​രി​ക​യാ​ണ്.

എ​ന്നാ​ൽ പ്ര​വ​ർ​ത്തി​യി​ൽ ഈ ​പാ​ലം ഉ​ൾ​പ്പെ​ട്ടി​രു​ന്നി​ല്ല. പാ​ലം പ​ണി പൂ​ർ​ത്തി​യാ​വു​ന്ന​തോ​ടെ മാ​ന​ന്ത​വാ​ടി​യി​ൽ നി​ന്നും ബ​ത്തേ​രി​യി​ലേ​ക്കു​ള്ള യാ​ത്രാ​ക്ലേ​ശ​ത്തി​ന് അ​റു​തി​വ​രും.

ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ച് മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്ക്

ഉൗ​ട്ടി: ബി​ക്ക​ട്ടി​യി​ൽ ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ച് മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. കാ​ർ യാ​ത്ര​ക്കാ​രാ​യ ദി​നേ​ശ് (35) സ​തീ​ഷ് (34) ആ​ന​ന്ദ് (25) എ​ന്നി​വ​ർ​ക്കാ​ണ് പ​രു​ക്കേ​റ്റ​ത്. ഇ​വ​രെ ഉൗ​ട്ടി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഉൗ​ട്ടി-​ഗു​ഡ്സ​പേ​ട്ട് റോ​ഡി​ലാ​ണ് അ​പ​ക​ടം. ഉൗ​ട്ടി​യി​ൽ നി​ന്ന് ബി​ക്ക​ട്ടി​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കാ​റും എ​തി​രെ വ​രി​ക​യാ​യി​രു​ന്ന ലോ​റി​യു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്.