വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് അ​തി​ഥി തൊ​ഴി​ലാ​ളി മ​രി​ച്ചു
Tuesday, January 18, 2022 10:15 PM IST
മാ​ന​ന്ത​വാ​ടി: തി​രു​നെ​ല്ലി പോ​ത്തു​മൂ​ല​യി​ൽ വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് അ​തി​ഥി തൊ​ഴി​ലാ​ളി മ​രി​ച്ചു. ആ​സാം ന​ഗാ​വോ​ണ്‍ ജി​ല്ല​യി​ലെ ജം​ഗോ​നി സ്വ​ദേ​ശി മു​ഷ്റ​ഫ് അ​ലി (26) യാ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ എ​ട്ട​ര​യോ​ടെ പോ​ത്തു​മൂ​ല പ​ര​മേ​ശ്വ​ര​ന്‍റെ ക​വു​ങ്ങ് തോ​ട്ട​ത്തി​ൽ നി​ന്നും അ​ട​ക്ക പ​റി​ക്കു​ന്ന​തി​നി​ടെ ഇ​രു​ന്പ് ഏ​ണി സ​മീ​പ​ത്തെ വൈ​ദ്യു​ത ലൈ​നി​ൽ ത​ട്ടി​യാ​ണ് അ​പ​ക​ടം. തു​ട​ർ​ന്ന് അ​പ്പ​പാ​റ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും മ​രി​ക്കു​ക​യാ​യി​രു​ന്നു. തി​രു​നെ​ല്ലി പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.