മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ സി​റ്റിം​ഗ്: 18 എ​ണ്ണം തീ​ർ​പ്പാ​ക്കി
Wednesday, January 19, 2022 12:19 AM IST
ക​ൽ​പ്പ​റ്റ: സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ വ​യ​നാ​ട് ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ സി​റ്റിം​ഗ് ന​ട​ത്തി. ക​മ്മീ​ഷ​ൻ അം​ഗം കെ. ​ബൈ​ജു​നാ​ഥി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന സി​റ്റിം​ഗി​ൽ 39 കേ​സു​ക​ൾ പ​രി​ഗ​ണി​ച്ചു. 18 എ​ണ്ണം തീ​ർ​പ്പാ​ക്കി. പ​ത്ത് കേ​സു​ക​ൾ വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ അ​ടു​ത്ത സി​റ്റിം​ഗി​ലേ​ക്ക് മാ​റ്റി. 11 കേ​സു​ക​ളി​ൽ പ​രാ​തി​ക്കാ​ർ ഹാ​ജ​രാ​യി​ല്ല. ‌

കാ​ർ മോ​ഷ്ടി​ച്ചെ​ന്ന് ആ​രോ​പി​ച്ച് ആ​ദി​വാ​സി യു​വാ​വി​നെ ക​ള​ള​കേ​സി​ൽ കു​ടു​ക്കി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​താ​യു​ള​ള ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യി​ൽ, മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ട റി​പ്പോ​ർ​ട്ട് പോ​ലീ​സ് സ​മ​ർ​പ്പി​ച്ച​താ​യി ക​മ്മീ​ഷ​ൻ അം​ഗം കെ. ​ബൈ​ജു​നാ​ഥ് പ​റ​ഞ്ഞു. തു​ട​ർ ന​ട​പ​ടി​ക​ൾ വ​രും സി​റ്റിം​ഗി​ൽ സ്വീ​ക​രി​ക്കും. പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി എ​ൻ.​വി. സു​ജി​ത്ത്, കോ​ർ​ട്ട് ഓ​ഫീ​സ​ർ അ​ല​ക്സാ​ണ്ട​ർ ജെ​യ്സ​ണ്‍ എ​ന്നി​വ​രും സി​റ്റിം​ഗി​ൽ പ​ങ്കെ​ടു​ത്തു.