ജി​ല്ല​യി​ലെ എല്ലാ പൊതുപരിപാടികളും നിർത്തി വയ്ക്കും
Friday, January 21, 2022 12:33 AM IST
ക​ൽ​പ്പ​റ്റ: കോ​വി​ഡ് നി​യ​ന്ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ലാ ക​ള​ക്ട​റു​ടെ പു​തി​യ ഉ​ത്ത​ര​വ് പ്ര​കാ​ര​മു​ള്ള ജി​ല്ല​യി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ൾ.

* ജി​ല്ല​യി​ൽ ഇ​നി​യൊ​രു ഉ​ത്ത​ര​വ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ എ​ല്ലാ പൊ​തു​പ​രി​പാ​ടി​ക​ളും നി​ർ​ത്തി​വെ​ക്കേ​ണ്ട​താ​ണ്.

* ജി​ല്ല​യി​ലെ എ​ല്ലാ ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ളും 22, 23 തി​യ​തി​ക​ളി​ൽ പൂ​ർ​ണ​മാ​യും അ​ട​ച്ചി​ടേ​ണ്ട​താ​ണ്.
* മു​നി​സി​പ്പ​ൽ/​പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് ത​ല​ങ്ങ​ളി​ൽ ആ​ർ​ആ​ർ​ടി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ട​ൻ പ്രാ​ബ​ല്യ​ത്തി​ൽ വരുത്തണം

* എ​ല്ലാ മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലും പ​ഞ്ചാ​യ​ത്തു​ക​ളി​ലും കോ​വി​ഡ് ക​ണ്‍​ട്രോ​ൾ റൂ​മു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി അ​ത​ത് ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത്/ മു​നി​സി​പ്പ​ൽ സെ​ക്ര​ട്ട​റി​മാ​ർ സ്വീ​ക​രി​ക്കേ​ണ്ട​താ​ണ്.

* അ​ടി​യ​ന്ത​ര ഘ​ട്ട​ത്തി​ൽ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി അ​ധി​ക​മാ​യി ഡി​സി​സി, സി​എ​ഫ്എ​ൽ​ടി​സി ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്ത​ന​ത്തി​ന് അ​നു​യോ​ജ്യ​മാ​യ കെ​ട്ടി​ട​ങ്ങ​ൾ ക​ണ്ടെ​ത്തി​വെ​യ്ക്കു​ന്ന​തി​ന് എ​ല്ലാ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് / മു​നി​സി​പ്പ​ൽ സെ​ക്ര​ട്ട​റി​മാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്കേ​ണ്ട​താ​ണ്.
* സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലു​ള്ള രോ​ഗി​ക​ൾ കോ​വി​ഡ് പോ​സി​റ്റീ​വാ​കു​ന്ന പ​ക്ഷം അ​വ​രു​ടെ തു​ട​ർ ചി​കി​ത്സ അ​ത​ത് ആ​ശു​പ​ത്രി​ക​ളി​ൽ ത​ന്നെ തു​ട​രേ​ണ്ട​താ​ണ്.

ഇ​ത്ത​ര​ത്തി​ലു​ള്ള രോ​ഗി​ക​ളെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലേ​യ്ക്ക് റ​ഫ​ർ ചെ​യ്യാ​ൻ പാ​ടി​ല്ല. ഇ​തു സം​ബ​ന്ധി​ച്ച നി​ർ​ദ്ദേ​ശം ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ (ആ​രോ​ഗ്യം)​എ​ല്ലാ സ്വ​കാ​ര്യ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ​ക്കും കൈ​മാ​റേ​ണ്ട​താ​ണ്.

* അ​ന്ത​ർ സം​സ്ഥാ​ന ചെ​ക്ക് പോ​സ്റ്റു​ക​ളി​ൽ പ​രി​ശോ​ധ​ന ശ​ക്തി​പ്പെ​ടു​ത്തേ​ണ്ട​തും ഇ​തു​വ​ഴി വ​രു​ന്ന​വ​ർ​ക്ക് 72 മ​ണി​ക്കൂ​ർ മു​ൻ​പു​ള്ള ആ​ർ​ടി​പി​സി​ആ​ർ നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റോ ഡ​ബി​ൾ ഡോ​സ് വാ​ക്സി​നേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റോ ഉ​ണ്ടെ​ന്നു​ള്ള​ത് നി​ർ​ബ​ന്ധ​മാ​യും പ​രി​ശോ​ധി​ക്കേ​ണ്ട​താ​ണ്.
* ചെ​ക്ക് പോ​സ്റ്റു​ക​ളി​ൽ ഡ്യൂ​ട്ടി​ക്കാ​യി നി​യ​മി​ക്ക​പ്പെ​ട്ട ജീ​വ​ന​ക്കാ​ർ മേ​ൽ​പ്പ​റ​ഞ്ഞ ജോ​ലി കൃ​ത്യ​മാ​യി നി​ർ​വ​ഹി​ക്കു​ന്നു​ണ്ടെ​ന്ന് ബ​ന്ധ​പ്പെ​ട്ട ത​ഹ​സി​ൽ​ദാ​ർ ഉ​റ​പ്പ് വ​രു​ത്തേ​ണ്ട​താ​ണ്.

ചെ​ക്ക് പോ​സ്റ്റു​ക​ളി​ൽ പോ​ലീ​സ് സേ​വ​നം ല​ഭ്യ​മാ​കു​ന്നു​ണ്ട് എ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഉ​റ​ പ്പാക്കണം..