ജി​ല്ല​യി​ലെ പു​തു​ക്കി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ
Saturday, January 22, 2022 12:24 AM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട് ജി​ല്ല ബി ​കാ​റ്റ​ഗ​റി​യി​ൽ ഉ​ൾ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ജി​ല്ല​യി​ൽ അ​ധി​ക നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി.
*രാ​ഷ്ട്രീ​യ, സാ​മൂ​ഹി​ക, സാം​സ്കാ​രി​ക മ​ത, സാ​മു​ദാ​യി​ക പൊ​തു​പ​രി​പാ​ടി​ക​ൾ പൊ​തു ഉ​ൾ​പ്പെ​ടെ യാ​തൊ​രു​വി​ധ കൂ​ടി​ച്ചേ​ര​ലു​ക​ളും ഇ​നി​യൊ​രു ഉ​ത്ത​ര​വ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ ജി​ല്ല​യി​ൽ അ​നു​വ​ദി​ക്കി​ല്ല.
* മ​ത​പ​ര​മാ​യ ച​ട​ങ്ങു​ക​ളി​ൽ പൊ​തു​ജ​ന​ങ്ങ​ൾ ഓ​ണ്‍​ലൈ​നാ​യി മാ​ത്ര​മേ പ​ങ്കെ​ടു​ക്കു​വാ​ൻ പാ​ടു​ള്ളു.
* വി​വാ​ഹം, മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ​ക്ക് പ​ര​മാ​വ​ധി 20 ആ​ളു​ക​ളെ മാ​ത്ര​മേ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക​യു​ള്ളു.
* 23, 30 തി​യ​തി​ക​ളി​ൽ അ​വ​ശ്യ സ​ർ​വീ​സു​ക​ൾ​ക്ക് മാ​ത്ര​മാ​ണ് അ​നു​മ​തി. ഈ ​ദി​വ​സ​ങ്ങ​ളി​ൽ ഹോ​ട്ട​ലു​ക​ൾ, റ​സ്റ്റോ​റ​ന്‍റ്, ബേ​ക്ക​റി​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​രു​ന്നു ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ അ​നു​വ​ദി​ക്കു​ക​യി​ല്ല.
* മാ​ളു​ക​ളി​ലെ എ​ല്ലാ ഷോ​പ്പു​ക​ളി​ലും സാ​നി​റ്റൈ​സ​ർ , തെ​ർ​മ​ൽ സ്ക്കാ​ന​ർ എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് മാ​ത്ര​മേ ആ​ളു​ക​ളെ പ്ര​വേ​ശി​പ്പി​ക്കാ​ൻ പാ​ടു​ള്ളു.
*കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യും സെ​ക്ട​റ​ൽ മ​ജി​സ്ട്രേ​റ്റ്മാ​രും ഉ​റ​പ്പു​വ​രു​ത്ത​ണം.
* കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ ലം​ഘി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ദു​ര​ന്ത​നി​വാ​ര​ണ നി​യ​മ​പ്ര​കാ​ര​വും ഇ​ന്ത്യ​ൻ പ​ക​ർ​ച്ച​വ്യാ​ധി നി​യ​മ​പ്ര​കാ​ര​വും നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കും.