മു​തി​ർ​ന്ന സി​പി​എം നേ​താ​വ് പി.​എ. മു​ഹ​മ്മ​ദ് അ​ന്ത​രി​ച്ചു
Saturday, January 22, 2022 12:26 AM IST
ക​ൽ​പ്പ​റ്റ:​വ​യ​നാ​ട്ടി​ൽ സി​പി​എം ജി​ല്ലാ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച​തു​മു​ത​ൽ ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റം​ഗ​വും ജി​ല്ല​യു​ടെ രൂ​പീ​ക​ര​ണ​ത്തി​ന് ശേ​ഷം കാ​ൽ​നൂ​റ്റാ​ണ്ടു​കാ​ലം ജി​ല്ലാ സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്ന പി.​എ. മു​ഹ​മ്മ​ദ് (84) അ​ന്ത​രി​ച്ചു. പ​ക്ഷാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ഒ​രു​മാ​സ​മാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

1973ൽ ​സി​പി​എം വ​യ​നാ​ട് ജി​ല്ലാ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച​പ്പോ​ൾ മു​ത​ൽ സെ​ക്ര​ട്ട​റി​യേ​റ്റം​ഗ​മാ​യി പ്ര​വ​ർ​ത്തി​ച്ച അ​ദ്ദേ​ഹം കാ​ൽ​നൂ​റ്റാ​ണ്ട് കാ​ലം ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി പാ​ർ​ട്ടി​യെ ന​യി​ച്ചു. സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം , സി​ഐ​ടി​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ്, വൈ​ത്തി​രി പ്രാ​ഥ​മി​ക കാ​ർ​ഷി​ക ഗ്രാ​മ​വി​ക​സ​ന ബാ​ങ്ക് പ്ര​സി​ഡ​ന്‍റ്, മേ​പ്പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, ദേ​ശാ​ഭി​മാ​നി ഡ​യ​റ​ക്ട​ർ ബോ​ർ​ഡം​ഗം എ​ന്നി​ങ്ങ​നെ വ്യ​ത്യ​സ്ത മേ​ഖ​ല​ക​ളി​ൽ സം​ഘാ​ട​ക​നാ​യും സ​ഹ​കാ​രി​യാ​യും നേ​തൃ​പാ​ട​വം പ്ര​ക​ടി​പ്പി​ച്ചു.

ക​ണി​യാ​ന്പ​റ്റ പ​ന്ത​നം​കു​ന്ന​ൻ ആ​ലി​ക്കു​ട്ടി​യു​ടേ​യും കു​ഞ്ഞാ​മി​യു​ടെ​യും മ​ക​നാ​യി 1937ലാ​ണ് പി.​എ. മു​ഹ​മ്മ​ദ് ജ​നി​ച്ച​ത്. ക​ണി​യാ​ന്പ​റ്റ മ​ല​ബാ​ർ ഡി​സ്ട്രി​ക്ട് ബോ​ർ​ഡ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, ക​ൽ​പ്പ​റ്റ എ​സ്ക​ഐം​ജെ സ്കൂ​ൾ, എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു പ​ഠ​നം. കോ​ഴി​ക്കോ​ട് മ​ല​ബാ​ർ ക്രി​സ്ത്യ​ൻ കോ​ള​ജി​ൽ പി​യു​സി​ക്ക് ചേ​ർ​ന്നെ​ങ്കി​ലും സാ​ന്പ​ത്തി​ക പ​രാ​ധീ​ന​ത കാ​ര​ണം പ​ഠ​നം പാ​തി​വ​ഴി​യി​ൽ ഉ​പേ​ക്ഷി​ക്കേ​ണ്ടി വ​ന്നു. സ്കൂ​ൾ പ​ഠ​ന​കാ​ലം മു​ത​ൽ ത​ന്നെ ക​മ്യൂ​ണി​സ്റ്റ് ആ​ശ​യ​ങ്ങ​ളി​ൽ ആ​കൃ​ഷ്ട​നാ​യി​രു​ന്ന പി​എ​ക്ക് മ​ട​ക്കി​മ​ല സ​ർ​വീ​സ് സ​ഹ​ക​ര​ണ​ബാ​ങ്കി​ൽ ജോ​ലി കി​ട്ടി​യെ​ങ്കി​ലും ക​മ്യൂ​ണി​സ്റ്റ്കാ​ര​നാ​യ​തി​നാ​ൽ പി​രി​ച്ചു​വി​ട്ടു. രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​തി​ന്‍റെ പേ​രി​ൽ വീ​ട്ടി​ൽ​നി​ന്നും ഇ​റ​ക്കി വി​ട്ട​തും ഇ​ക്കാ​ല​ത്താ​യി​രു​ന്നു.

1958ൽ ​പാ​ർ​ട്ടി അം​ഗ​ത്വം ല​ഭി​ച്ച പി​എ ക​ർ​ഷ​ക​സം​ഘം വി​ല്ലേ​ജ് ജോ. ​സെ​ക്ര​ട്ട​റി​യാ​യ​ണ് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​ത്. 1973ൽ ​സി​പി​എം വ​യ​നാ​ട് ജി​ല്ലാ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച​പ്പോ​ൾ സെ​ക്ര​ട്ട​റി​യേ​റ്റം​ഗ​മാ​യി. 1982 മു​ത​ൽ 2007 വ​രെ ജി​ല്ലാ സെ​ക്ര​ട്ട​റി​യും സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​വു​മാ​യി. 2017ൽ ​ആ​രോ​ഗ്യ​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ൽ ഒ​ഴി​വാ​കും വ​രെ സം​സ്ഥാ​ന സ​മി​തി അം​ഗ​മാ​യി​രു​ന്നു. അ​ടി​യ​ന്ത​രാ​വ​സ്ഥ കാ​ല​ത്തും തൊ​ഴി​ലാ​ളി​ക​ളു​ടേ​യും ക​ർ​ഷ​ക​രു​ടേ​യും അ​വ​കാ​ശ​പ്പോ​രാ​ട്ട​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​തി​ന്‍റെ പേ​രി​ലും നി​ര​വ​ധി ത​വ​ണ ജ​യി​ൽ വാ​സം അ​നു​ഭ​വി​ച്ചു.

ഭാ​ര്യ: പ​രേ​ത​യാ​യ ന​ബീ​സ. മ​ക്ക​ൾ: നി​ഷാ​ദ്(​ക​ഐ​സ്ഇ​ബി കോ​ണ്‍​ട്രാ​ക്ട​ർ), നെ​രൂ​ദ (എ​ൻ​ജി​നി​യ​ർ, ക​ഐ​സ്ഇ​ബി), പ​രേ​ത​നാ​യ സ​ലിം. മ​രു​മ​ക്ക​ൾ: ഹാ​ജ്റ (എ​സ്എ​സ്എ ഓ​ഫീ​സ്), സീ​ന, മി​സ്രി. സ​ഹോ​ദ​ര​ങ്ങ​ൾ: സെ​യ്ദ്, ഹം​സ, ആ​സ്യ, ന​ബീ​സ, കു​ഞ്ഞി​പ്പാ​ത്തു​മ്മ, പ​രേ​ത​നാ​യ ബീ​രാ​ൻ.