നീ​ല​ഗി​രി​യി​ൽ ഇ​ന്ന് സ​ന്പൂ​ർ​ണ ലോ​ക്ഡൗ​ണ്‍
Sunday, January 23, 2022 12:21 AM IST
ഗൂ​ഡ​ല്ലൂ​ർ: നീ​ല​ഗി​രി ജി​ല്ല​യി​ൽ ഇ​ന്ന് സ​ന്പൂ​ർ​ണ ലോ​ക്ക്ഡൗ​ണ്‍. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സ​ന്പൂ​ർ​ണ ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ക​ട​ക​ന്പോ​ള​ങ്ങ​ൾ അ​ട​ഞ്ഞു കി​ട​ക്കും. പൊ​തു​ഗ​താ​ഗ​തം അ​നു​വ​ദി​ക്കി​ല്ല. പാ​ൽ, പ​ത്രം, മ​രു​ന്ന്, ആ​ശു​പ​ത്രി, ആം​ബു​ല​ൻ​സ് തു​ട​ങ്ങി​യ​വ​യെ ലോ​ക്ക് ഡൗ​ണി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. രാ​ത്രി​കാ​ല ക​ർ​ഫ്യു തു​ട​രും.