അ​മ​ര​ക്കു​നി പ്ര​ദേ​ശ​ത്ത് കാ​ട്ടാ​ന ശ​ല്യം
Monday, January 24, 2022 12:18 AM IST
പു​ൽ​പ്പ​ള്ളി: വ​യ​നാ​ട് വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തോ​ട് ചേ​ർ​ന്ന വ​നാ​തി​ർ​ത്തി മേ​ഖ​ല​ക​ളി​ലെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ കാ​ട്ടാ​ന​യി​റ​ങ്ങി നി​ര​വ​ധി ക​ർ​ഷ​ക​രു​ടെ കൃ​ഷി ന​ശി​പ്പി​ച്ചു. വ​നാ​തി​ർ​ത്തി​യി​ൽ നി​ന്നും ര​ണ്ട്കി​ലോ​മീ​റ്റ​റി​ല​ധി​കം അ​ക​ലെ​യു​ള​ള അ​മ​ര​ക്കു​നി, ചീ​യ​ന്പം, 73 പ്ര​ദേ​ശ​ങ്ങ​ളി​ലും കാ​ട്ടാ​ന ശ​ല്യം രൂ​ക്ഷ​മാ​കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ വ​ന​ത്തി​ൽ നി​ന്നി​റ​ങ്ങി​യ കാ​ട്ടാ​ന​ക​ൾ അ​മ​ര​ക്കു​നി അ​ങ്ങാ​ടി​യി​ലെ​ത്തി തെ​ങ്ങ് മ​റി​ച്ചി​ട്ടു.

റോ​ഡ് മു​റി​ച്ച് കൃ​ഷി​യി​ട​ങ്ങ​ളി​ലെ​ത്തു​ന്ന ആ​ന​യെ ഭ​യ​ന്ന് സ​ന്ധ്യ ക​ഴി​ഞ്ഞാ​ൽ ആ​ളു​ക​ൾ​ക്ക് റോ​ഡി​ലി​റ​ങ്ങാ​ൻ ഭ​യ​മാ​ണ്. കു​റേ​ക്കാ​ല​മാ​യി പ്ര​ദേ​ശ​ത്ത് ഒ​റ്റ​യാ​ന്‍റെ ശ​ല്യം രൂ​ക്ഷ​മാ​ണ്. നേ​രം പു​ല​രും വ​രെ കൃ​ഷി​നാ​ശം തു​ട​രു​ന്നു. ക​ന്നാ​രം​പു​ഴ ഭാ​ഗ​ത്തു​കൂ​ടി​യാ​ണ് ആ​ന നാ​ട്ടി​ലെ​ത്തു​ന്ന​ത്. വ​നാ​തി​ർ​ത്തി​യി​ലെ പ്ര​തി​രോ​ധ സം​വി​ധാ​ന​മെ​ല്ലാം പാ​ഴാ​യി.

നി​ര​വ​ധി ക​ർ​ഷ​ക​രു​ടെ കൃ​ഷി​ക​ൾ നാ​ശം വ​രു​ത്തി. തെ​ങ്ങും കു​രു​മു​ള​കും കാ​പ്പി​യു​മെ​ല്ലാം ത​ക​ർ​ത്തെ​റി​യു​ക​യാ​ണ്. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ കൃ​ഷി നാ​ശ​മു​ണ്ടാ​യ​വ​ർ​ക്ക് ഇ​തു​വ​രെ ന​ഷ്ട​പ​രി​ഹാ​ര​മൊ​ന്നും ല​ഭി​ച്ചി​ല്ല. അ​ടി​യ​ന്ത​ര​മാ​യി കാ​ട്ടാ​ന​ശ​ല്യ​ത്തി​ന് പ​രി​ഹാ​രം കാ​ണാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​ക​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്.