വോ​ളി​ബോ​ളി​ലെ ക​രു​ത്താ​ണ് ഈ "​ജൂ​ണി‍​യ​ർ' മെ​മ്പ​ർ
Monday, January 24, 2022 12:21 AM IST
ക​ൽ​പ്പ​റ്റ: രാ​ഷ്ട്രീ​യ​ക്കാ​ര​ൻ വോ​ളി​ബോ​ൾ ക​ളി​ച്ച​തു​കൊ​ണ്ട് എ​ന്തെ​ങ്കി​ലും കു​ഴ​പ്പ​മു​ണ്ടോ? ഇ​ല്ലെ​ന്നു​മാ​ത്ര​മ​ല്ല, ഇ​ങ്ങ​നെ​യു​ള്ള വി​നോ​ദ​ങ്ങ​ളി​ലെ മി​ക​വ്, എ​തി​രാ​ളി​ക​ളു​ടെ നീ​ക്ക​ങ്ങ​ൾ മു​ന്നി​ൽ ക​ണ്ട് പ്ര​തി​രോ​ധി​ക്കാ​നും മു​ന്നോ​ട്ടു​ള്ള പ​ദ്ധ​തി​ക​ൾ ആ​വ്ഷ്ക​രി​ക്കാ​നും വ​ള​രെ സ​ഹാ​യി​ക്കും. ‌

വ​യ​നാ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ മെ​മ്പ​റാ​യ ക​ല്ലൂ​രി​ലെ അ​മ​ൽ ജോ​യ് എ​ന്ന കെ ​എ​സ് യു ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ന​ല്ല വോ​ളി​ബോ​ൾ ക​ളി​ക്കാ​ര​നാ​ണെ​ന്ന് പ​റ​ഞ്ഞ​റി​യി​ക്കേ​ണ്ട​തി​ല്ല.

ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ ഇ​ക്ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ത​ന്‍റെ ഡി​വി​ഷ​നി​ലേ​ക്ക് വി​ക​സ​ന​ങ്ങ​ൾ എ​ത്തി​ക്കാ​നാ​യി നെ​ട്ടോ​ട​മോ​ടു​ന്ന തി​ര​ക്കി​നി​ട​യി​ലും വ​യ​നാ​ട്ടി​ലെ വോ​ളി​ബോ​ൾ ആ​ര​വ​ങ്ങ​ൾ മു​റു​കു​ന്ന ഗ്രൗ​ണ്ടു​ക​ളി​ൽ വോ​ളി അ​ക്കാ​ദ​മി ക​ല്ലൂ​രി​നാ​യി ലി​ബ​റോ​യു​ടെ ജ​ഴ്സി​യു​മ​ണി​ഞ്ഞ് അ​മ​ലു​ണ്ട്.

പൊ​തു​ജ​ന​സേ​വ​ന​വും വോ​ളി​ബോ​ളും അ​മ​ലി​ന് ഒ​ഴി​ച്ചു​കൂ​ട്ടാ​നാ​വി​ല്ല. ജീ​വി​ത​വു​മാ​യി ഇ​വ ര​ണ്ടും വ​ല്ലാ​ത​ങ്ങ് ചേ​ർ​ന്നു ക​ഴി​ഞ്ഞു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​മാ​യ ശേ​ഷം വ​യ​നാ​ട്ടി​ൽ ന​ട​ന്ന ര​ണ്ട് സീ​നി​യ​ർ ചാ​മ്പ്യ​ൻ​ഷി​പ്പു​ക​ളി​ലും വോ​ളി​ബോ​ൾ കി​രീ​ടം അ​മ​ലി​ന്‍റെ ടീ​മി​നാ​യി​രു​ന്നു. വ​യ​നാ​ട്ടി​ലെ വോ​ളി​ബോ​ൾ കോ​ർ​ട്ടു​ക​ളി​ൽ കി​രീ​ടം വ​യ്ക്കാ​ത്ത രാ​ജാ​ക്ക​ൻ​മാ​രാ​ണ് അ​മ​ലു​ൾ​പ്പെ​ടു​ന്ന വോ​ളി അ​ക്കാ​ദ​മി ക​ല്ലൂ​ർ.

സി​പി​എം ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഡി​സം​ബ​റി​ൽ കോ​ട്ട​ത്ത​റ​യി​ൽ ന​ട​ത്തി​യ വോ​ളി​ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ലും അ​മ​ൽ ന​യി​ച്ച ടീ​മി​നാ​യി​രു​ന്നു കി​രീ​ടം.

ക​ഴി​ഞ്ഞ 16 വ​ർ​ഷ​മാ​യി വോ​ളി​ബോ​ൾ കോ​ർ​ട്ടു​ക​ളി​ൽ എ​തി​രാ​ളി​ക​ളു​ടെ സ്മാ​ഷു​ക​ൾ​ക്ക് പ്ര​തി​രോ​ധം തീ​ർ​ക്കു​ന്ന അ​മ​ൽ ജി​ല്ലാ ഒ​ളി​ന്പി​ക്സ് ഗെ​യിം​സി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന വോ​ളി​ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ലും കി​രീ​ട​ത്തി​ൽ മു​ത്ത​മി​ട്ട് ത​ന്‍റെ നേ​ട്ട​ങ്ങ​ളു​ടെ പ​ട്ടി​ക വ​ലു​താ​ക്കു​ക​യാ​ണ്.

മി​നി വോ​ളി​ബോ​ൾ നാ​ഷ​ണ​ൽ ചാ​ന്പ്യ​ൻ​ഷി​പ്പ്, ര​ണ്ടു​ത​വ​ണ സ​ബ്ജൂ​ണി​യ​ർ നാ​ഷ​ണ​ൽ ചാ​ന്പ്യ​ൻ​ഷി​പ്പ്(​മൂ​ന്നാം​സ്ഥാ​നം), പൈ​ക്ക ജൂ​ണി​യ​ർ നാ​ഷ​ണ​ൽ ചാ​ന്പ്യ​ൻ​ഷി​പ്പ് (ഇ​തി​ലും മൂ​ന്നാം​സ്ഥാ​നം) കൂ​ടാ​തെ വ​യ​നാ​ട് ജി​ല്ല​യ്ക്കാ​യി മി​നി, മു​ത​ൽ സീ​നി​യ​ർ വ​രെ​യു​ള്ള മ​ത്സ​ര​ങ്ങ​ളി​ൽ അ​മ​ൽ ജ​ഴ്സി അ​ണി​ഞ്ഞു.

നി​ര​വ​ധി രാ​ജ്യാ​ന്ത​ര താ​ര​ങ്ങ​ളെ വാ​ർ​ത്തെ​ടു​ത്ത ഇ.​എം അ​ശോ​ക​ന്‍റെ ശി​ക്ഷ​ണ​മാ​ണ് അ​മ​ലി​നെ​യും മി​ക​ച്ച വോ​ളി താ​ര​മാ​ക്കി മാ​റ്റി​യ​ത്.

യു​ഡി​എ​ഫി​നാ​യി ക​ന്നി​യ​ങ്ക​ത്തി​ൽ ത​ന്നെ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അ​മ​ൽ ജോ​യ് , ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ അം​ഗം, ജി​ല്ലാ പ്ലാ​നിം​ഗ് ക​മ്മി​റ്റി അം​ഗം എ​ന്നീ നി​ല​ക​ളി​ലും പൊ​തു​മ​ണ്ഡ​ല​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചു വ​രി​ക​യാ​ണി​പ്പോ​ൾ.

ബി​ബി​എ ഡി​ഗ്രി ബ​ത്തേ​രി സെ​ന്‍റ് മേ​രീ​സ് കോ​ള​ജി​ൽ നി​ന്ന് പൂ​ർ​ത്തി​യാ​ക്കി​യ അ​മ​ൽ പു​ൽ​പ്പ​ള്ളി പ​ഴ​ശ്ശി​രാ​ജ കോ​ള​ജി​ൽ നി​ന്നും എം​എ ജേ​ണ​ലി​സ​ത്തി​ലും പൂ​മ​ല യൂ​ണി​വേ​ഴ്സി​റ്റി സെ​ന്‍റ​റി​ൽ നി​ന്നും എം​എ​സ്ഡ​ബ്ല്യൂ​വി​ലും ബി​രു​ദാ​ന​ന്ത​ര ബി​രു​ദം നേ​ടി​യി​ട്ടു​ണ്ട്.

പ​ഠ​നം, പൊ​തു​പ്ര​വ​ർ​ത്ത​നം, വോ​ളി​ബോ​ൾ എ​ല്ലാ​ത്തി​ലും ത​ന്‍റേ​താ​യ ഇ​ട​ങ്ങ​ൾ ക​ണ്ടെ​ത്തി​യ അ​മ​ൽ, ക​ല്ലൂ​രി​ലെ ക​ർ​ഷ​ക​നാ​യ ജോ​യി​യു​ടെ​യും അ​ങ്ക​ണ​വാ​ടി അ​ധ്യാ​പി​ക​യാ​യ ശോ​ഭ​ന​യു​ടെ​യും ര​ണ്ടാ​മ​ത്തെ മ​ക​നാ​ണ്.

സ​ഹോ​ദ​രി അ​മ​യ എം​ടെ​ക്കി​ൽ എം​ജി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഒ​ന്നാം റാ​ങ്കു​കാ​രി​യാ​ണ്. നി​ല​വി​ൽ ദു​ബാ​യി​ൽ അ​ധ്യാ​പി​ക​യാ​യി ജോ​ലി ചെ​യ്യു​ന്നു.