ഫ​ണ്ട് വി​ന​യോ​ഗ​ത്തി​ൽ പ​ടി​ഞ്ഞാ​റ​ത്ത​റ പ​ഞ്ചാ​യ​ത്ത് അ​ലം​ഭാ​വം കാ​ണി​ക്കു​ന്നെന്ന്
Tuesday, January 25, 2022 12:34 AM IST
പ​ടി​ഞ്ഞാ​റ​ത്ത​റ: ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ ഫ​ണ്ട് വി​ന​യോ​ഗ​ത്തി​ൽ പ​ടി​ഞ്ഞാ​റ​ത്ത​റ പ​ഞ്ചാ​യ​ത്ത് അ​ലം​ഭാ​വം കാ​ണി​ക്കു​ന്ന​താ​യി പ​രാ​തി. പ​ടി​ഞ്ഞാ​റ​ത്ത​റ പ​ഞ്ചാ​യ​ത്തി​ൽ 2020-21 വ​ർ​ഷ​ത്തെ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യി പോ​ത്ത് വ​ള​ർ​ത്ത​ൽ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക​യും ഒ​രോ ഭി​ന്ന​ശേ​ഷി​ക്കാ​ര​ന്‍റെ കൈ​യി​ൽ നി​ന്നും ഗു​ണ​ഭോ​ക്തൃ വി​ഹി​ത​മാ​യി 6000 രൂ​പ വാ​ങ്ങു​ക​യും ചെ​യ്തി​രു​ന്നു.

പ​ഞ്ചാ​യ​ത്ത് പോ​ത്തി​നെ ന​ൽ​കും എ​ന്ന് പ​റ​ഞ്ഞാ​ണ് ആ​ദ്യം ഈ ​തു​ക വാ​ങ്ങി​യ​ത്. പി​ന്നീ​ട് പ​ഞ്ചാ​യ​ത്ത് പോ​ത്തി​നെ ന​ൽ​കി​ല്ലെ​ന്നും ഒ​രോ​രു​ത​രും വാ​ങ്ങ​ണം എ​ന്നും ര​ണ്ട് ദി​വ​സ​ത്തി​നു​ള്ളി​ൽ അ​രോ​ടാ​ണോ വാ​ങ്ങു​ന്ന​ത് അ​വ​രു​ടെ അ​ക്കൗ​ണ്ടി​ൽ പ​ണം ന​ൽ​കു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​ദ്ധ​തി​യു​ടെ തു​ട​ക്ക​ത്തി​ൽ അ​റി​യി​ച്ചി​രു​ന്നു.

എ​ന്നാ​ൽ ഒ​രു വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും ഇ​തു​വ​രെ ഉ​ട​മ​ക​ളു​ടെ ബാ​ങ്കി​ലേ​ക്ക് ഒ​രു തു​ക​യും ല​ഭി​ച്ചി​ട്ടി​ല്ല. ഇ​തോ​ടെ പോ​ത്തി​ന്‍റെ ആ​ദ്യ ഉ​ട​മ​ക​ൾ പോ​ത്തി​നെ തി​രി​കെ കൊ​ണ്ട് പോ​കു​മെ​ന്ന് ഇ​വ​രെ അ​റി​യി​ക്കു​ക​യും ചെ​യ്തു. ഇ​ത് സം​ബ​ന്ധി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ ചെ​ന്ന ഭി​ന്ന​ശേ​ഷി സം​ഘ​ട​ന​യു​ടെ ഭാ​ര​വാ​ഹി​ക​ളോ​ട് പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​ർ മോ​ശ​മാ​യി പെ​രു​മാ​റു​ക​യും 15 ദി​വ​സം മാ​ത്ര​മാ​ണ് ഇ​വി​ടെ കാ​ല​താ​മ​സം വ​ന്നി​ട്ടു​ള്ളു​വെ​ന്നും മൃ​ഗാ​ശു​പ​ത്രി​യി​ൽ നി​ന്നും പേ​പ്പ​റു​ക​ൾ നീ​ങ്ങാ​ൻ കാ​ല​താ​മ​സം വ​രു​ന്ന​താ​ണ് ഇ​തി​ന് കാ​ര​ണ​മെ​ന്നു​മാ​ണ് ഇ​വ​രോ​ട് അ​റി​യി​ച്ച​ത്.

എ​ന്നാ​ൽ മൃ​ഗാ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​പ്പോ​ൾ പ​ഞ്ചാ​യ​ത്താ​ണ് വി​ഴ്ച വ​രു​ത്തി​യ​ത് എ​ന്നാ​ണ് അ​വ​രു​ടെ വാ​ദം. എ​ത്ര​യും വേ​ഗ​ത്തി​ൽ പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മു​ണ്ടാ​യി​ല്ലെ​ങ്കി​ൽ പ​ഞ്ചാ​യ​ത്ത് ഉ​പ​രോ​ധ​മു​ൾ​പ്പ​ടെ​യു​ള്ള സ​മ​ര​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്ക​യാ​ണ് ഭി​ന്ന​ശേ​ഷി​ക്കാ​ർ.